റാഖ: ചാരന്മാരെന്ന് ആരോപിച്ച് രണ്ടുപേരെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കുരിശില്‍ തറച്ച് തലയില്‍ വെടിവച്ച് കൊലപ്പെടുത്തി. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഐഎസ് പുറത്തുവിട്ടു. ചാരന്‍മാരെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കില്‍ തന്നെ ക്യാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച രണ്ടുപേരെയാണ് കുരിശില്‍ തറച്ചിരിക്കുന്നത്. ഇവര്‍ ചെയ്ത കുറ്റം ജനക്കൂട്ടത്തിന് മുമ്പാകെ വായിച്ചശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. കണ്ണുകെട്ടിയശേഷം ഓരോരുത്തരെയായി കൊണ്ടുവന്ന് കുരിശിലേറ്റുകയാണ് ചെയ്തത്. പിന്നീട് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുകയും ചെയ്തു. സിറിയയിലെ ഐഎസിന്റെ നിയന്ത്രണത്തിലുള്ള റാഖയിലാണ് സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here