താനുമായി ബന്ധമുള്ളപ്പോഴും കങ്കണയ്ക്ക് ഹൃത്വിക്കിനെ നോട്ടമുണ്ടായിരുന്നെന്ന് മുന്‍കാമുകന്‍; കങ്കണയുമായുള്ള ബന്ധം മരണത്തിന് തുല്യം; കങ്കണയുടെ മോശം പെരുമാറ്റത്തെക്കുറിച്ചും അധ്യായന്‍ പറയുന്നു

താനുമായി ബന്ധമുള്ളപ്പോള്‍ തന്നെ കങ്കണ ഹൃത്വിക്കിനെ നോട്ടമിട്ടിരുന്നുവെന്ന് താരത്തിന്റെ മുന്‍കാമുകനായ അധ്യായന്‍ സുമന്റെ വെളിപ്പെടുത്തല്‍. കൈറ്റിന്റെ ചിത്രീകരണത്തിനായി ലാസ് വേഗാസില്‍ പോയപ്പോഴേ ഇത് തുടങ്ങിയിരുന്നു. പക്ഷേ ഹൃത്വിക് എപ്പോഴും മാന്യമായ ഒരു അകലം പാലിച്ചിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നും അദ്ദേഹത്തില്‍ നിന്ന് അത്തരത്തിലുള്ള ഒരു പെരുമാറ്റവും കങ്കണയോടുണ്ടായിരുന്നില്ലെന്നും അധ്യായന്‍ പറയുന്നു.

കൈറ്റിന്റെ ചിത്രീകരണസമയത്താണ് ഹൃത്വിക്കിനോടും ഭാര്യയോടും കങ്കണ അടുക്കുന്നത്. അതിനു ശേഷം കങ്കണ 50-70 മെയിലുകളെങ്കിലും അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. എന്നാല്‍ കങ്കണയുടെ മെയില്‍ ഇന്‍ബോക്‌സില്‍ ഒരു മെസേജ് പോലുമില്ലായിരുന്നു. പുതിയ ഫോണ്‍ വാങ്ങിയപ്പോള്‍ പഴയതിലുണ്ടായിരുന്ന ചിപ്പ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തന്നപ്പോഴായിരുന്നു ഇത് കണ്ടത്. എന്താണീ മെയിലുകളിലെന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം എനിക്കൊപ്പം അഭിനയിച്ച നടനല്ലേ അക്കാര്യങ്ങളാണ് സംസാരിച്ചതെന്നായിരുന്നു മറുപടിയെന്ന് അധ്യായന്‍ പറയുന്നു.

കങ്കണയുമായി ഒരു ബന്ധമുണ്ടാക്കുകയെന്നാല്‍ അത് മരണത്തിന് തുല്യമാണെന്നും തന്റെ അനുഭവം അതാണെന്നും അധ്യായന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കങ്കണ അപ്രതീക്ഷിതമായി ഭ്രാന്തമായരീതിയില്‍ ദേഷ്യപ്പെടും. ഇതിന് ഉദാഹരണമായി അദ്ദേഹം പറയുന്നു സംഭവം ഇങ്ങനെ:

‘പണ്ടൊരിക്കല്‍ ബോളിവുഡിലെ ഒരു നടന്റെ വീട്ടില്‍ പാര്‍ട്ടിക്ക് പോയിരുന്നു കങ്കണ. വിളിക്കാത്ത പാര്‍ട്ടിയായതിനാല്‍ ആ രാത്രി മുഴുവന്‍ ഞാന്‍ പുറത്തുവന്നു. പാര്‍ട്ടി കഴിഞ്ഞെത്തിയ കങ്കണ ആകെ വിഷമത്തിലായിരുന്നു. തന്നെ ഒരു നടന്‍ കയറിപ്പിടിച്ചെന്നും അയാളെ മര്‍ദ്ദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരാളുടെ വീട്ടില്‍ ചെന്ന് വഴക്കുണ്ടാക്കുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ കങ്കണയെ തിരിച്ച് വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ കങ്കണ എന്നെ തല്ലുകയായിരുന്നു. മാത്രമല്ല പരസ്യമായി അസഭ്യം പറയുകയും ചെയ്തു. കങ്കണയെ തിരിച്ച് വീട്ടില്‍ കൊണ്ടുവിട്ട നേരം കൈയിലിരുന്ന കൂര്‍ത്ത സാധനമെടുത്ത് എനിക്ക് നേരെ എറിഞ്ഞു. എന്റെ ദേഷ്യം തീര്‍ക്കാന്‍ കൈയിലിരുന്ന ഫോണ്‍ വലിച്ചെടുത്ത് എറിഞ്ഞ് പൊട്ടിച്ചു. ‘

അഞ്ച് വര്‍ഷങ്ങളാണ് കങ്കണ കാരണം തനിക്ക് നഷ്ടപ്പെട്ടതെന്നും കങ്കണയുമായുള്ള അടുപ്പം കാരണം നിരവധി നല്ല സൗഹൃദങ്ങള്‍ നഷ്ടമായെന്നും അധ്യായന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here