കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു; വീഡിയോ കാണാം

നീമുച്ച്: കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ വേണ്ടപോലെ കൈകാര്യം ചെയ്തു. മധ്യപ്രദേശിലെ നീമുച്ചിലാണ് സഹോദരതുല്യയായ യുവതിയോട് മാന്യതവിട്ടു പെരുമാറിയ യുവാവ് നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞത്.

യുവതിയെ ഇയാൾ സ്വകാര്യസ്ഥലത്തേക്കു ബലപ്രയോഗത്തിലൂടെ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് തന്നെ ഉപദ്രവിക്കുന്നത് വീട്ടുകാർക്കറിയാമായിരുന്നെന്നും ആരും പ്രതികരിക്കാതിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. ആരെയും പേടിയില്ലാതെ യുവാവ് വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരോടു പറയുകയായിരുന്നു.

യുവാവിനെ ബെൽറ്റുകൊണ്ടും കൈകൊണ്ടും കാര്യമായി തല്ലിച്ചതയ്ക്കുകയായിരുന്നു. തന്നെ ഉപദ്രവിക്കരുതെന്ന് യുവാവ് പറയുന്നതും വീഡിയോയിൽ കേൾക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News