മൂന്ന് എൻജിൻ വേരിയന്റുകളിൽ ഹോണ്ട ബിആർ-വി എത്തും; മൈലേജ് 21.9 കിലോമീറ്റർ വരെ

ഹോണ്ടയുടെ സ്‌പോർട്‌സ് യൂടിലിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് എത്തുന്ന പുതിയ അംഗമാണ് ബിആർ-വി. അടുത്തമാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട ബിആർ-വിയുടെ ടെക്‌നിക്കൽ ഫീച്ചറുകളും എൻജിൻ ലൈൻ അപ്പും ഹോണ്ട പുറത്തുവിട്ടു. രണ്ട് എൻജിൻ ഓപ്ഷനുകളിലായി മൂന്നു വേരിയന്റുകളാണ് ഹോണ്ട ബിആർ-വിയുടേതായി എത്താനിരിക്കുന്നത്. പെട്രോൾ ഐ-വിടെക് എൻജിനും ഡീസലിൽ ഐ-ഡിടെക് എൻജിനുമാണ് വാഹനത്തിന്റെ ഓപ്ഷനുകൾ.

1.5 ലീറ്റർ ഐ-വിടെക് എൻജിനാണ് പെട്രോൾ വേരിയന്റിനു കരുത്തു പകരുന്നത്. അതായൃത് ഹോണ്ട സിറ്റിയിൽ ഉപയോഗിക്കുന്ന അതേ എൻജിൻ തന്നെ. 119 പിഎസിൽ 140 എൻഎം ടോർക്ക് കരുത്ത് സൃഷ്ടിക്കും. 6 സ്പീഡ് മാനുവൽ ഗിയർ സിസ്റ്റവും സിവിടി സിസ്റ്റവും വാഹനത്തിലുണ്ട്. പാഡ്ൽ ഷിഫ്റ്റുകൾ സ്റ്റിയറിംഗുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെട്രോൾ വേരിയന്റിന് ലീറ്ററിന് 15.4 കീലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. സിവിടി വേരിയന്റിന് 16 കിലോമീറ്ററും മൈലേജ് ലഭിക്കും.

1.5 ലീറ്റർ ഐ-ഡിടെക് എൻജിനാണ് ഡീസൽ വേരിയന്റിനു കരുത്തു പകരുന്നത്. ഹോണ്ട സിറ്റിയുടെ എൻജിൻ തന്നെയാണ് ഡീസൽ വേരിയന്റിലും. 100പിഎസിൽ 200 എൻഎം ടോർക്കാണ് കരുത്ത്. പെട്രോൾ വേരിയന്റിൽ സിവിടി ഉണ്ടെങ്കിൽ ഡീസൽ വേരിയന്റിൽ 6 സ്പീഡ് മാനുവൽ ഗിയർ സിസ്റ്റം മാത്രമാണുള്ളത്. ഡീസൽ വേരിയന്റിന് 21.9 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട ബിആർ-വി മെയ് 5നു വിപണികളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel