ദീപിക എന്ന ഫോളോവര്‍ക്ക് വിവാഹനിശ്ചയ ആശംസ നേര്‍ന്ന് ഹേമമാലിനി പൊല്ലാപ്പ് പിടിച്ചു.

‘ദീപിക, വിവാഹ നിശ്ചയത്തിന് എല്ലാ ആശംസകളും. രണ്ട് പേരുടെയും ഭാവി ശോഭനമാകാനും ജീവിതത്തില്‍ സന്തോഷം നിറയാനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു… ‘ ഇങ്ങനെയായിരുന്നു ഹേമമാലിനിയുടെ ട്വീറ്റ്.

 

 

ദീപിക എന്ന പേരു കണ്ടതോടെ എല്ലാവരും അത് ബോളിവുഡ് താരം ദീപിക പദുകോണാണെന്ന് ഉറപ്പിച്ചതാണ് ഹേമമാലിനിക്ക് പാരയായത്. വിവാഹ നിശ്ചയം ദീപികയുടേതെങ്കില്‍ വരന്‍ രണ്‍ബീര്‍ സിംഗാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. സോഷ്യല്‍മീഡിയ അത് ഏറ്റുപിടിച്ചതോടെയാണ് കാര്യങ്ങള്‍ തന്റെ കൈവിട്ട് പോയെന്ന് ഹേമ മാലിനിക്ക് മനസിലായത്.  

 

 

അങ്ങനെ ചിലര്‍ ദീപികക്കും രണ്‍ബീറിനും വിവാഹആശംസകള്‍ നേര്‍ന്നപ്പോള്‍ ഹേമ മാലിനിയുടെ ട്വീറ്റില്‍ സംശയം തോന്നിയ ഒരു വിഭാഗം ആളുകള്‍ അതില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ഹേമമാലിനി തന്നെ രംഗത്തെത്തിയത്. താന്‍ ആശംസ നേര്‍ന്നത് തന്റെ ഫോളോവറായ ദീപികക്കാണെന്നും അല്ലാതെ ദീപിക പദുകോണിനല്ലെന്നും ഹേമമാലിനി ട്വിറ്ററിലൂടെ തന്നെ പറഞ്ഞു.

 

 

രാവിലെ 7 മണിയോടെയായിരുന്നു ഹേമമാലിനിയുടെ ആദ്യ ട്വീറ്റ്. തുടര്‍ന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് വിശദീകരണ ട്വീറ്റ്.