സോയാബീന്‍ ഒരു വെറും ബീന്‍ അല്ല; ചര്‍മ്മത്തിന് നിറം നല്‍കാന്‍ മുതല്‍ മുടി വളര്‍ച്ചയ്ക്ക് വരെ

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സോയാബീന്‍. ഏറെ പോഷക സമ്പുഷ്ടമായ ഈ ആഹാരം വിറ്റമിന്‍, ധാതുക്കള്‍, പ്രൊട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും സോയാബീന്‍ ഏറെ ഗുണകരമാണ്. പല തരത്തിലുള്ള ചര്‍മ്മ, തലമുടി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സോയാബീന്‍ പരിഹാരം നല്‍കും. അത്തരം ചില ഗുണങ്ങളെക്കുറിച്ച് അറിയാം.

മികച്ച ഒരു മോയ്‌സ്ചറൈസര്‍ ആണ് സോയാബീന്‍. വരണ്ടുണങ്ങിയതും പൊളിഞ്ഞ് അടരുന്നതുമായ ചര്‍മ്മത്തിന് പരിഹാരം നല്‍കും. ഏത് തരത്തിലുള്ള ചര്‍മ്മത്തിനും ഇത് ഫലപ്രദമാണ്. ചര്‍മ്മത്തില്‍ അധികമായുള്ള എണ്ണ നീക്കം ചെയ്യാനും സോയാബീനിന് കഴിയും.

ചര്‍മ്മത്തിലെ നിറം മാറ്റം, ബ്രൗണ്‍ നിറത്തിലുള്ള പാടുകള്‍, ചുളിവുകള്‍, വരകള്‍ പോലുള്ള പ്രായാധിക്യത്തിന്റെ ലക്ഷണങ്ങലെ അകറ്റാന്‍ സോയാബീനിന് കഴിയും. ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കാന്‍ സോയാബീനിലെ ഫൈഡോ ഈസ്ട്രജന് കഴിയും. ഇതുവഴി ചര്‍മ്മത്തിലെ ചുളിവുകളും വരകളും കുറയും.

സോയാബീനില്‍ അടങ്ങിയ വിറ്റാമിന്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ചര്‍മ്മത്തിന് ശോഭയും യൗവന തുല്യമായ കാഴ്ചയും നല്‍കും. സോയാബീന്‍ പൊടി വെള്ളത്തില്‍ കുഴച്ച് ശരീരത്തില്‍ തേക്കാം. ഉണങ്ങിയ ശേഷം കഴുകി കളയുന്നതാകും ഉത്തമം. സോയാബീന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നഖങ്ങള്‍ക്ക് ഉറപ്പ് നല്‍കും. കൂടാതെ ചെറിയ തിളക്കവും ലഭിക്കും. നഖത്തിലെ ഫംഗസ് ബാധയെ തടയാനും സോയാബീന്‍ സഹായിക്കും.

മുടിക്ക് തിളക്കവും മൃദുലതയും നല്‍കാന്‍ സഹായിക്കുന്നതാണ് സോയാബീന്‍. മുടി കെട്ടുപിണഞ്ഞ് കിടക്കുന്നത് തടഞ്ഞ് ആകര്‍ഷകമാക്കാന്‍ സോയാബീനിന്റെ ഉപയോഗം സഹായിക്കും. കഷണ്ടി, മുടികൊഴിച്ചില്‍ എന്നിവ തടയാന്‍ ഉത്തമമാണ് സോയാബീന്‍. മുടിവളര്‍ച്ച കൂട്ടാന്‍ സോയാബീന്‍ ഓയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മുടി ഇഴകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കോശങ്ങളുടെ തകരാര്‍ കുറയ്ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here