ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാനുള്ള തൃപ്തി ദേശായിയുടെ നീക്കം പൊലീസ് തടഞ്ഞു; പ്രതിഷേധവുമായി തൃപ്തിയും സംഘവും ദേവേന്ദ്ര ഫട്‌നാവിസിന്റെ വസതിക്ക് മുന്‍പില്‍

മുംബൈ: മുസ്ലിം ആരാധനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാനുള്ള ഭൂമാതാ ബ്രിഗേഡ് പ്രസിഡന്റ് തൃപ്തി ദേശായിയുടെ നീക്കം പൊലീസ് തടഞ്ഞു. ദര്‍ഗയുടെ പ്രധാന കവാടത്തിനു സമീപം ഇവരുടെ കാര്‍ പൊലീസ് തടയുകയായിരുന്നു. ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തൃപ്തിയെ തടഞ്ഞതെന്ന് പൊലീസ് മേധാവി അറിയിച്ചു.

പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി തൃപ്തിയും സംഘവും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വസതിയിലേക്ക് പോയി. മുഖ്യമന്ത്രി തങ്ങളെ കാണാന്‍ തയ്യാറായില്ലെങ്കില്‍ വസതിയ്ക്ക് മുന്നില്‍ ധര്‍ണ ആരംഭിക്കുമെന്ന് തൃപ്തി പറഞ്ഞു. സ്ഥലത്തെത്തിയ തൃപ്തിയെ പൊലീസ് തടഞ്ഞു.  

അഹമ്മദ് നഗറിലെ ശനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബക ക്ഷേത്രത്തിലും സ്ത്രീകള്‍ക്കു പ്രവേശനം ലഭിച്ചതിനു പിന്നാലെയാണ് ഹാജി അലി ദര്‍ഗയില്‍ കടക്കാന്‍ തൃപ്തി ദേശായ് ശ്രമിച്ചത്. സ്ത്രീകള്‍ക്കു പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനുവേണ്ടി പൊരുതുന്ന സംഘടനയാണ് തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here