പ്രവാസികള്‍ ശ്രദ്ധിക്കുക; ഈ നമ്പറുകളില്‍ നിന്ന് മിസ്ഡ്‌കോള്‍ വന്നാല്‍ സൂക്ഷിക്കുക; തിരികെ വിളിച്ചാല്‍ നഷ്ടമാകുന്നത് അടുത്ത കോള്‍ വിളിക്കുന്നത് വരെയുളള സമയത്തെ പണം

ലണ്ടന്‍: ബ്രിട്ടനിലെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍. ഫോണിലേക്ക് 0845, 0843 തുടങ്ങിയ നമ്പരുകളില്‍ നിന്ന് മിസ്ഡ് കോള്‍ വന്നാല്‍ തിരികെ വിളിക്കരുതെന്ന മുന്നറിയിപ്പാണ് കമ്പനികള്‍ നല്‍കുന്നത്.

മിസ്ഡ് കോള്‍ കണ്ട് ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചാലും ഇല്ലെങ്കിലും പണം നഷ്ടമാകുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. തിരികെ വിളിച്ചാല്‍ അടുത്ത കോള്‍ വിളിക്കുന്നത് വരെയുളള സമയം ഈ കോളില്‍ സംസാരിച്ച് കൊണ്ടിരുന്നതായി കാണിച്ച് പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മൂന്ന് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഇത്തരത്തില്‍ രേഖപ്പെടുത്തി പണം നഷ്ടമായവര്‍ ഉണ്ട്. മുന്നൂറ് പൗണ്ട് വരെയാണ് ഇവര്‍ക്ക് നഷ്ടമായത്. ഇത്തരം കോളുകള്‍ വന്നാല്‍ ഫോണ്‍ ഓഫ് ചെയ്ത് ഓണാക്കുകയോ വേറെ ആരെയെങ്കിലും വിളിച്ച് ഈ കോള്‍ കട്ടായെന്ന് ഉറപ്പാക്കുകയോ ചെയ്യുകയാണ് വേണ്ടത്.

അല്‍പ്പനേരം റിംഗ് ചെയ്ത് അവസാനിക്കുന്ന രീതിയിലാണ് കോളുകള്‍ വരുന്നത്. ഈ കോള്‍ മിസ്ഡ്‌കോള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇതിലേക്ക് തിരിച്ച് വിളിച്ചുയെന്ന് പറഞ്ഞാണ് പണത്തട്ടിപ്പ് നടക്കുന്നത്. ബില്‍ വരുമ്പോള്‍ മാത്രമാണ് തങ്ങള്‍ തട്ടിപ്പിനിരയായ കാര്യം ഉപഭോക്താക്കള്‍ അറിയുക. പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നുളള മിസ്ഡ് കോളുകള്‍ക്ക് തിരിച്ച് വിളി വേണ്ടെന്നാണ് കമ്പനികള്‍ നല്‍കുന്ന നിര്‍ദേശം. തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ വിവരമറിയിക്കണമെന്നും കമ്പനികള്‍ നിര്‍ദേശിക്കുന്നു.

വോഡോഫോണ്‍, CC, ഒ2 തുടങ്ങിയ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് തട്ടിപ്പിനന് ഇരയായിട്ടുണ്ട്. പരാതിപ്പെടുന്നവര്‍ക്ക് വോഡോഫോണും CCയും ഒ2വും പണം തിരികെ നല്‍കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഓഫ് കോം അറിയിച്ചു. ഇത്തരത്തിലുളള നമ്പരുകളെ ബ്ലോക്ക് ചെയ്യാനുളള ശ്രമം വോഡോഫോണ്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News