ഗംഭീരമായി കളിച്ചിട്ടും കൊല്‍ക്കത്ത തോറ്റു; മുംബൈയുടെ ജയം ആറ് വിക്കറ്റിന്

മുംബൈ: ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്ക് ജയിക്കാനായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ വമ്പന്‍ സ്‌കോറിനെ അനായാസം പിന്തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സ് ജയം കൈപ്പിടിയില്‍ ഒതുക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയ ലക്ഷ്യം മുംബൈ ആറ് വിക്കറ്റുകള്‍ ബാക്കിയിരിക്കെ മറികടന്നു. 12 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സ് കളി ഒരു ഘട്ടത്തിലും മോശമാക്കിയില്ല. മുംബൈ ഇന്ത്യന്‍സ് പ്രതീക്ഷിച്ചതിനേക്കാള്‍ സ്‌കോര്‍ കൊല്‍ക്കത്ത പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 7.4 ഓവറില്‍ ആദ്യ വിക്കറ്റ് സഖ്യം വേര്‍പിരിയുമ്പോള്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

പിന്നാലെയെത്തിയ ഷാകിബ് അല്‍ ഹസന്‍ (6), സൂര്യകുമാര്‍ യാദവ് (21), ആേ്രന്ദ റസല്‍ (22) എന്നിവരാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ക്രിസ് ലിന്‍, യൂസഫ് പത്താന്‍ എന്നിവര്‍ പുറത്താകാതെ യഥാക്രമം 10ഉം 19ഉം റണ്‍സുകള്‍ നേടി. മുംബൈ നിരയില്‍ ടിം സൗത്തി 2ഉം മിച്ചല്‍ മക്ലെനാഗന്‍ ഹര്‍ഭജന്‍ സിംഗ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ഒരു റണണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ ഉമേഷ് യാദവിന് ക്യാച്ച് നല്‍കി മടങ്ങി. പുറത്താകാതെ 68 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ബാറ്റിംഗാണ് മുംബൈയെ ജയത്തിലെത്തിച്ചത്. അമ്പാട്ടി റായുഡു 31 റണ്‍സെടുത്ത് പുറത്തായി. 6 റണ്‍സെടുത്ത കൃണാല്‍ പാണ്ഡ്യ സുനില്‍ നരേയ്‌ന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡൈയി മടങ്ങി.

പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ (51) പിന്തുണയാണ് മുംബൈ ഇന്ത്യന്‍സിനെ വിജയ തീരത്ത് എത്തിച്ചത്. 15 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ നരെയ്‌ന് വിക്കറ്റ് നല്‍കി മടങ്ങി. കൊല്‍ക്കത്ത നിരയില്‍ നരേയ്ന്‍ രണ്ടും ഉമേഷ് യാദവ്, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News