വിമാനത്തിൽ യുവതിക്കു സുഖപ്രസവം; എല്ലാ സഹായവും ചെയ്ത ജീവനക്കാരോടുള്ള ഇഷ്ടം കാണിച്ച് കുഞ്ഞിന് വിമാനത്തിന്റെ പേരിട്ടു

യാംഗോൺ: സിംഗപ്പൂർ വിമാനത്തിൽ മ്യാൻമാർ യുവതിക്കു സുഖപ്രസവം. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സുഖപ്രസവത്തിനു ഡോക്ടർമാരെ അടക്കം ഏർപ്പാടാക്കിയുള്ള സഹകരണവും കണക്കിലെടുത്ത് യുവതി തന്റെ കുഞ്ഞിന് വിമാനക്കമ്പനിയുടെ പേരു തന്നെ നൽകി. സിംഗപ്പൂരിൽ നിന്ന് യാംഗോണിലേക്ക് പോയ വിമാനത്തിലാണ് സംഭവം. സിംഗപ്പൂർ ബജറ്റ് എയർലൈനായ ജെറ്റ് സ്റ്റാറിലാണ് യുവതി ആൺകുഞ്ഞിനു ജൻമം നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു സംഭവം.

സിംഗപ്പൂരിൽ നിന്ന് യാംഗോണിലേക്കു പുറപ്പെട്ട ജെറ്റ് സ്റ്റാർ ഏഷ്യയുടെ 3K583 നമ്പർ വിമാനം യാംഗോണിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് യുവതിക്കു പ്രസവസംബന്ധമായ അസുഖങ്ങൾ തുടങ്ങിയത്. അപ്പോൾ തന്നെ വിമാനജീവനക്കാർ വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരെ കാര്യങ്ങൾക്കായി ഏർപ്പാടാക്കി. യാംഗോണിൽ ലാൻഡ് ചെയ്ത ഉടൻ ആശുപത്രിയിലേക്കു മാറ്റാൻ നീക്കം ഉണ്ടായിരുന്നെങ്കിലും അതിനൊന്നും ഇട നൽകാതെ യുവതി വിമാനത്തിൽ തന്നെ കുഞ്ഞിനു ജൻമം നൽകി. കുഞ്ഞിനു സോ ജെറ്റ് സ്റ്റാർ എന്നു പേരും നൽകി. ജെറ്റ് സ്റ്റാർ വിമാനക്കമ്പനി സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അമ്മയ്ക്കും കുഞ്ഞിനും മറ്റു യാത്രക്കാർ ആശംസകൾ നേർന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞിനു ഉണ്ടായിരുന്നില്ല. ആറു പൗണ്ട് ഭാരമുണ്ടായിരുന്നു കുഞ്ഞിനു. വിമാനജീവനക്കാർ ഇത്തരം ഏതു സന്ദർഭങ്ങളിലും എങ്ങനെ കൈകാര്യം ചെയ്യണമെന്നു പരിശീലനം സിദ്ധിച്ചവരാണെന്നു വിമാനക്കമ്പനി അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാരെക്കൊണ്ട് കൈകാര്യം ചെയ്തതിനു അവരെ അഭിനന്ദിക്കുന്നതായും ജെറ്റ് സ്റ്റാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News