മീശപിരിച്ച് വാളയാർ ചെക് പോസ്റ്റിലൂടെ പലവിധ വിദ്യകൾ കാണിച്ച് അനായാസം സ്പിരിറ്റ് കടത്തിയ വാളയാർ പരമശിവം എന്ന ദിലീപ് കഥാപാത്രം വീണ്ടും എത്തുന്നു. ഒരിക്കൽ തീയറ്ററുകളെ ഇളക്കിമറിച്ച ദിലീപിനെ വാളയാർ പരമശിവമാക്കിയ ഉദയ്കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ട് തന്നെയാണ് പരമശിവത്തെ വീണ്ടും അഭ്രപാളിയിൽ എത്തിക്കുന്നത്. ജോഷിയാണ് റൺവേ രണ്ടാം ഭാഗം വാളയാർ പരമശിവം എന്ന പേരിൽ സംവിധാനം ചെയ്യുന്നത്.
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്യുന്ന വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ദിലീപ് ഇപ്പോൾ. ഈ സിനിമ പൂർത്തിയായാൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമാരസംഭവത്തിൽ അഭിനയിക്കും. ഇതിനു ശേഷമയിരിക്കും വാളയാർ പരമശിവമാകാൻ ദിലീപ് എത്തുക. കാവ്യാ മാധവൻ തന്നെയാണ് ചിത്രത്തിലെ നായിക. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ദിലീപും കാവ്യമാധവനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ഒരിക്കൽ തിയറ്ററുകളെ ഇളക്കിമറിച്ച ദിലീപ് കഥാപാത്രമായിരുന്നു വാളയാർ പരമശിവം. ഉദയ്കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ തിരക്കഥയായിരുന്നു റൺവേയുടേത്. മീശ പിരിച്ച് കള്ളക്കടത്തുകാരനായുള്ള ദിലീപിന്റെ പരമശിവത്തെ കയ്യടികളോടെയാണ് പ്രേക്ഷകർ എതിരേറ്റത്. മീശമാധവനു ശേഷം ദിലീപ് മീശ പിരിച്ച ചിത്രമായിരുന്നു റൺവേ. പഞ്ച് ഡയലോഗുകളും കിടിലൻ സീനുകളും സംഘട്ടനങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രത്യേകത.
മലയാളത്തിൽ കൂറ്റൻ വാണിജ്യവിജയങ്ങളുണ്ടാക്കിയ ഇരട്ട തിരക്കഥാകൃത്തുകളായ സിബിയും ഉദയനും കഴിഞ്ഞ വർഷമാണ് പിരിഞ്ഞത്. ഉദയകൃഷ്ണ പുലിമുരുഗൻ എന്ന ചിത്രത്തിന്റെ തിരക്കഥയിലേക്കും സിബി കെ തോമസ്, സ്വന്തമായി സംവിധാനം ചെയ്യാനുള്ള ചിത്രത്തിന്റെ പണിപ്പുരയിലേക്കും കടക്കുകയായിരുന്നു.
2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യ മാധവും അവസാനമായി ഒന്നിച്ചത്.
>Also Read
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here