വരുന്നു.., ഷവോമിയുടെ സ്മാർട് വാച്ച്; നിങ്ങളെ സ്മാർട്ടാക്കാൻ സ്മാർട് വാച്ച് ഈവർഷം തന്നെ

കുറഞ്ഞ വിലയ്ക്ക് മികച്ച കോൺഫിഗറേഷനിൽ സ്മാർട്‌ഫോണുകൾ ഇറക്കി മൊബൈൽഫോൺ പ്രേമികളുടെ ഇഷ്ടബ്രാൻഡായ ഷവോമിയിൽ നിന്നും ഇനി സ്മാർട് വാച്ചും. ഈവർഷത്തിന്റെ രണ്ടാംപകുതിയോടെ സ്മാർട് വാച്ചുകൾ വിപണിയിലെത്തുമെന്ന് ഷവോമിയുമായി അടുത്തവൃത്തങ്ങൾ അറിയിച്ചു. ഷവോമി സഹസ്ഥാപകനും വൈസ് പ്രസിഡന്റുമായ ലിയു ഡി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് സൂചന. ഷവോമിയുടെ പുതിയ സ്മാർട്‌ഫോൺ എംഐ മാക്‌സ് അടുത്തമാസം വിപണയിലെത്താനിരിക്കുകയാണ്.

ഈമാസം ആദ്യം തന്നെ ഷഥവോമി സ്മാർട് വാച്ചുകളുടെ വരവു സംബന്ധിച്ച് സൂചന ലഭിച്ചിരുന്നു. എംഐ ഇക്കോസിസ്റ്റം പാർട്ണറായ വാങ് നേരത്തെ തന്നെ സ്മാർട് വാച്ചുകൾ പുറത്തിറക്കുന്നതു സംബന്ധിച്ച് സൂചന ലഭിച്ചിരുന്നു. എംഐ ബാൻഡിന്റെ നിർമാതാവും വാങ് ആണ്. പുതിയ എംഐ ബാൻഡിനൊപ്പമായിരിക്കും സ്മാർട് വാച്ചും പുറത്തിറക്കുകയെന്നാണ് സൂചന. കൂടുതൽ വലിയ സ്‌ക്രീനും ആരോഗ്യപരമായ ചില പ്രവർത്തന രീതികളും ആയിരിക്കും സ്മാർട് വാച്ചുകളുടെ പ്രധാന സവിശേഷത എന്നറിയുന്നു. എന്നാൽ, മറ്റു വിശദാംശങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഷവോമിയുടെ എംഐ ബാൻഡ് 2വിന്റെ ഇമേജുകൾ അടുത്തിടെ ലീക്കായിരുന്നു. മെയ് 10നാണ് ബാൻഡ് 2 വിപണിയിൽ എത്തുന്നത്. അതേസമയം ഓട്ടോമൊബൈൽ ഉത്പന്നങ്ങൾ പുറത്തിറക്കാൻ തത്കാലം ഷവോമിക്ക് ഉദ്ദേശമില്ലെന്ന് ലിയു ഡി വ്യക്തമാക്കി. എന്നാൽ, ഇലക്ട്രിക് ബൈക്കുകളും നയൻബോട്ട് പോലുള്ള സെൽഫ് ബാലൻസ് ഡിവൈസുകളും പുറത്തിറക്കും. കമ്പനിയുടെ ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ വർധിപ്പിക്കാൻ ഷവോമി ലക്ഷ്യമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News