നീറ്റിൽ മാറ്റമില്ല; ഏകീകൃത പ്രവേശന പരീക്ഷയിൽ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ സുപ്രീം കോടതി തള്ളി; പ്രാദേശിക ഭാഷയിൽ പരീക്ഷയില്ല; പരീക്ഷ രണ്ടുഘട്ടം തന്നെ

ദില്ലി: മെഡിക്കൽ  പ്രവേശനത്തിനുള്ള ദേശീയ ഏകികൃത പ്രവേശനപരീക്ഷയായ നീറ്റിൽ മാറ്റം വരുത്താനാവില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളെല്ലാം തള്ളിയ കോടതി പരീക്ഷ ഇന്നലത്തെ ഉത്തരവു പ്രകാരംതന്നെ നടക്കുമെന്ന് ഉത്തരവിട്ടു. പ്രാദേശിക ഭാഷകളിൽ പരീക്ഷയെ‍ഴുതാൻ അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മേയ് ഒന്നിനു തന്നെ ആദ്യഘട്ട നീറ്റ് നടക്കും. പ്രശ്നം മേയ് മൂന്നിനു ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

രണ്ടുഘട്ടമായി നടത്തരുതെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ ആവശ്യം. മേയ് ഒന്നിലെ ആദ്യഘട്ടം ഒ‍‍ഴിവാക്കണമെന്നും സംസ്ഥാനങ്ങൾ നടത്തിയ പരീക്ഷയുടെ സാധുത തള്ളരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഈ വർഷം നീറ്റ് വേണ്ടെന്നായിരുന്നു സർക്കാർ പൊതുവിൽ എടുത്ത നിലപാട്. ജൂലൈ 24നാണ് രണ്ടാം ഘട്ടം പരീക്ഷ. ഓഗസ്റ്റ് 17നു ഫലം പ്രഖ്യാപിക്കും. സെപ്റ്റംബർ മുപ്പതിനു മുമ്പാണ് മെഡിക്കൽ കോ‍ളജുകളും മെഡിക്കൽ സർവകലാശാലകളും പ്രവേശന നടപടികൾ പൂർത്തീകരിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News