കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജുനൈദ് ഖാന്റെ ആദ്യ കുട്ടി മരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജുനൈദ് ഖാന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കുട്ടി മരിച്ചെന്നും ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് താരം ട്വീറ്റ് ചെയ്തത്. അതേസമയം, മരണകാരണം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഭാര്യയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ജുനൈദ് ആവശ്യപ്പെട്ടിട്ടുണ്ട്.
Worst day in my life i have lost my first baby but with the grace of allah my wife health is good and she is doing better now. Thanks Allah
— Junaid khan 83 (@JunaidkhanREAL) April 28, 2016
Thank you each and everyone for praying for my wife, keep remembering me and my wife in your duas….
— Junaid khan 83 (@JunaidkhanREAL) April 28, 2016
Prayers with you @JunaidkhanREAL and your family. May Allah SWT grant you patience for this loss. Stay strong brother.
— Azhar Mahmood (@AzharMahmood11) April 28, 2016
So sad to hear abt the loss of ur child @JunaidkhanREAL. May ALLAH give u and ur family Sabar
— Wahab Riaz (@WahabViki) April 28, 2016
22 ടെസ്റ്റുകളിലും 52 ഏകദിനങ്ങളിലും ഒന്‍പത് ട്വന്റി20 മത്സരങ്ങളിലും പാകിസ്ഥാന്‍ ജേഴ്‌സിയണിഞ്ഞിട്ടുള്ള ജുനൈദ് ഖാന്‍ 157 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here