സൗദി രാജകുമാരന്‍ മാന്‍ഹാട്ടന്‍ നൈറ്റ് ക്ലബിന്റെ മുന്‍പില്‍; ജീന്‍സും ജാക്കറ്റും ധരിച്ച് കൈയില്‍ ഗ്ലാസുമായി നില്‍ക്കുന്ന രാജകുമാരന്റെ അപൂര്‍വ ചിത്രങ്ങള്‍

സൗദി രാജകുമാരനായ അബ്ദുള്‍ അസീസ് ബിന്‍ ഫഹദിന്റെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത്. ജീന്‍സും ജാക്കറ്റും ധരിച്ച് കൈയില്‍ ഡ്രിങ്ക്‌സുമായി പ്രശസ്ത നൈറ്റ് ക്ലബായ മാന്‍ഹാട്ടന്‍ എലൈറ്റിന് മുന്നില്‍ നില്‍ക്കുന്ന രാജകുമാരന്റെ ചിത്രമാണ് കഴിഞ്ഞദിവസം അന്തര്‍ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

Saudi prince Manhattan nightspot

വലതു കൈയില്‍ പ്ലാസ്റ്റിക് സോഡ കപ്പും മരവടിയും തൂക്കിയാണ് അസീസ് ബിന്‍ ഫഹദ് നില്‍ക്കുന്നത്. ഹോളിവുഡ് താരങ്ങള്‍ അടക്കം നിരവധി സെലിബ്രിറ്റികള്‍ പതിവായി രാത്രി ആഘോഷിക്കാനെത്തുന്ന പ്രശസ്ത ക്ലബാണ് മാന്‍ഹാട്ടന്‍ എലൈറ്റ്. സംഘത്തിലുള്ള ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം പുറത്തായത് സംബന്ധിച്ച് ആഭ്യന്തരഅന്വേഷണം നടക്കുന്നതായും സൂചനകളുണ്ട്.

ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ചിത്രങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. പിന്നീട് മറ്റു അന്തര്‍ദേശീയമാധ്യമങ്ങളും ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. പരമ്പരാഗത അറേബ്യന്‍ വേഷത്തില്‍ മാത്രം കാണപ്പെട്ടിരുന്ന സൗദി രാജകുമാരന്റെ വേഷത്തിലെ വ്യത്യസ്തയാണ് മറ്റ് മാധ്യമങ്ങളും ചിത്രത്തിലൂടെ ആഘോഷിച്ചത്.

Saudi prince Manhattan nightspot 2

മുന്‍ സൗദി രാജാവായ ഫഹദിന്റെ മകനാണ് ബിന്‍ ഫഹദ്. ലണ്ടനിലെ ഹെറോന്‍ ടവറിലെ ഓഹരികള്‍, യുഎസിലെ 5.8 ബില്യണ്‍ ഡോളറിന്റെ സ്വത്ത് തുടങ്ങിയവയുടെ അനന്തരാവകാശിയാണ് ബിന്‍ ഫഹദ് രാജകുമാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here