വാഹനങ്ങൾക്കും സൂര്യാഘാതം; ഫുൾടാങ്ക് പെട്രോൾ നിറയ്ക്കല്ലേ; കാറിന് തീപിടിക്കാൻ സാധ്യതയേറെ; കയറിയ ഉടൻ എസിയിടാൻ പാടില്ല

നത്ത ചൂടിൽ വാഹനങ്ങൾക്കും സൂര്യാഘാതം. കാറുകളും വാഹനങ്ങളും തീപിടിച്ചു നശിക്കാനും ആളപായമുണ്ടാകാനുമുള്ള സാധ്യതയേറെയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അൽപം ശ്രദ്ധിച്ചാൽ ജീവാപായമുണ്ടാകില്ല.

ചൂടു കൂടിയ സമയത്തു വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നതുതന്നെ പ്രധാനം. ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനും പൊലീസും അഗ്നിശമന വിഭാഗവും മുന്നറിയിപ്പു നൽകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തു വാഹനങ്ങൾക്കു തീപിടിച്ചത് സൂര്യാഘാതമാണെന്നാണ് വിലയിരുത്തൽ.

ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും മൂന്നു മണിക്കുമിടയിലാണ് വാഹനങ്ങൾക്കു തീപിടിക്കാൻ സാധ്യത. ഒരിക്കലും വാഹനം പൊരി വെയിലത്തു പാർക്ക് ചെയ്യരുത്. ഇങ്ങനെ പാർക്ക് ചെയ്ത വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ തീപിടിക്കാനുള്ള സാധ്യത പതിന്മടങ്ങാണ്. ചൂടേറിയ സമയത്ത് സ്റ്റാർട്ട്‌ചെയ്ത വാഹനങ്ങളിലാണ് തീപിടിച്ചത്. തീ പടർന്നത് പെട്രോൾ ടാങ്കിന്റെ ഭാഗത്താണെന്നു കണ്ടെത്തിയിരുന്നു. അമിതവേഗവും തീപിടിത്തത്തിനു വഴിവയ്ക്കും.

ചൂടുകാലത്ത് കാറിൽ കയറിയാലുടൻ എസി പ്രവർത്തിപ്പിക്കരുത്. ഡാഷ്, സീറ്റ് കവർ, എയർ ഫ്രെഷ്‌നർ എന്നിവയിൽനിന്നുയരുന്ന ബെൻസൈം വാതകം ശ്വസിക്കുന്നത് കാൻസറിനു വരെ കാരണമായേക്കാം. കാറിൽ കയറി ഗ്ലാസ് മുഴുവൻ താഴ്ത്തി കുറച്ചുദൂരം ഓടിയ ശേഷമേ എസി പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ബെൻസൈം ശ്വസിക്കുന്നത് എല്ലുകളുടെ ബലം കുറയ്ക്കും. രക്തത്തിലെ വെളുത്ത അണുക്കളുടെ കുറവിനും കാരണമാകും. കരളിലും വൃക്കയിലും വിഷാംശമെത്തിക്കുന്നതുമാണ് ബെൻസൈം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News