ഒസാമയെ ഒറ്റിക്കൊടുത്ത ഡോക്ടറെ മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്; പാകിസ്താൻ നന്ദികെട്ടവരുടെ രാജ്‌മെന്നും മുസ്ലിം വിരോധമടങ്ങാതെ ട്രംപിന്റെ വാക്കുകൾ

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദനെ അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തതിനു ജയിലിലായ ഡോക്ടറെ താൻ അമേരിക്കൻ പ്രസിഡന്റായാൽ മോചിപ്പിക്കുമെന്ന് ഡൊളാൾഡ് ട്രംപ്. ജയിലിൽ കഴിയുന്ന ഡോ. ഷക്കീൽ അഫ്രിദിയെ വെറും രണ്ടു മിനുട്ടുകൊണ്ടു മോചിപ്പിക്കാനാവുമെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ നന്ദി കെട്ടവരുടെ രാജ്യമാണെന്നും ട്രംപ് പറഞ്ഞു.

പാകിസ്താനിലെ അബോട്ടാബാദിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഒസാമ. 2011-ൽ അമേിക്കൻ കമാൻഡോകൾക്കു ഒസാമയെവിടെയുണ്ടെന്ന വിവരം നൽകിയത് അഫ്രീദിയായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അഫ്രീദിയെ തുറന്നുവിടാനുള്ള നടപടികളെടുക്കുമെന്നു ട്രംപ് വ്യക്തമാക്കിയത്. ലാദനെ വധിച്ചതിൽ നേട്ടമുണ്ടാക്കിയത് പാകിസ്താനാണ് ഒരു ഗുണവുമുണ്ടായില്ല. പാകിസ്താന് സാമ്പത്തികം ഉൾപ്പെടെ അനേകം സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും അമേരിക്കൻ പ്രസിഡന്റുമാരെ ഇവർ ബഹുമാനിച്ചിട്ടില്ല. നേട്ടമുണ്ടാക്കിയെന്ന് പറയുമ്പോൾ ചിലർ പറയും അത് അവർ അമേരിക്കയുടെ സുഹൃത്തുക്കൾ ആയതുകൊണ്ടല്ലേയെന്ന് എന്നാൽ പാകിസ്താൻ അമേരിക്കയുടെ സുഹൃത്തുക്കൾ അല്ലെന്നും അമേരിക്കയോട് ആർക്കും സൗഹൃദമില്ലെന്നും ട്രംപ് പറഞ്ഞു.

ചോരകുടിയന്മാരായിട്ടാണ് അമേരിക്കയെ എല്ലാവരും എടുത്തിട്ടുള്ളത്. സാമ്പത്തിക പിന്തുണ എന്നാണ് പറയുന്നതെങ്കിലും സൈനികവും അല്ലാത്തതുമായ എല്ലാ സഹായങ്ങളും എല്ലാവരേയും പോലെ പാകിസ്താനും മേടിക്കും. അമേരിക്കയുടെ സഹായം വാങ്ങിയ ശേഷം നിന്നിക്കുന്ന കാര്യത്തിൽ ആരും വ്യത്യസ്തരല്ലെന്നും പറഞ്ഞു. വിനാശകരമായ പാകിസ്താന്റെ അണവാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണ് അമേരിക്കൻ സേനയ്ക്ക് അഫ്ഗാനിൽ തങ്ങേണ്ടി വന്നത്. ഇതിനായി 10,000 സൈനികരെയാണ് അഫ്ഗാനിൽ അമേരിക്ക നിലനിർത്തിയത്.
അമേരിക്ക ആദ്യം പോകേണ്ടിയിരുന്നത് ഇറാഖിലാണെങ്കിലും പാകിസ്താന്റെ തൊട്ടടുത്ത രാജ്യമായതിനാലാണ് അഫ്ഗാനിലെ ദൗത്യം ഏറ്റെടുത്തത്്. താൻ അങ്ങേയറ്റം വെറുക്കുന്ന കാര്യമാണെങ്കിൽ പോലും പാകിസ്താന്റെ തൊട്ടടുത്ത പ്രദേശം എന്നത് മാത്രമാണ് അമേരിക്കയെ അഫ്ഗാനിൽ ഇടപെടാൻ നിർബ്ബന്ധിതമാക്കിയതെന്നും ട്രംപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News