ജാതകദോഷം പറഞ്ഞ് വിവാഹം മുടക്കുന്നവർക്ക് മുന്നിൽ മറുപടിയുമായി മോഹൻലാലിന്റെ ജീവിതം; സുചിത്രയുമായുള്ള വിവാഹം ജ്യോത്സ്യൻ എതിർത്തത്

ലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും ഭാര്യ സുചിത്രയും ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തെട്ടാം വർഷത്തിലേക്കെത്തിയപ്പോൾ പലർക്കും അറിയില്ല, ആ വിവാഹം നടത്തരുതെന്ന് ജ്യോത്സ്യൻ നിർദേശിച്ചതാണെന്ന്. ജാതകപ്പൊരുത്തമില്ലെന്നു പറഞ്ഞ് ഉപേക്ഷിക്കാൻ നിർദേശിച്ച വിവാഹം പിന്നീട് നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

1988 ഏപ്രിൽ 28നായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് നിർമാതാവ് ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. എന്നും പ്രിയതാരത്തിനു കത്തുകളും കാർഡുകളും അയക്കുമായിരുന്നു. പരിചയം പിന്നീട് വിവാഹത്തിലെത്തിയ ഘട്ടത്തിലാണ് പൊരുത്തമില്ലെന്നും വിവാഹം നടത്തരുതെന്നും ജ്യോത്സ്യൻ പറഞ്ഞത്. കഴിഞ്ഞദിവസം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News