മൗഗ്ലിയെ സൃഷ്ടിച്ചത് എങ്ങനെ? ഈ മേക്കിംഗ് വീഡിയോ യാഥാര്‍ത്ഥ്യം പറയും

Jungle-Book-MAKING
കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കാത്തിരുന്ന വിസ്മയ ചിത്രം ജംഗിള്‍ ബുക്കിന്റെ പുതിയ മേക്കിംഗ് വീഡിയോ പുറത്ത്. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അതേ സ്വീകാര്യതയാണ് മേക്കിംഗ് വീഡിയോയ്ക്കും ലഭിക്കുന്നത്.

ജോണ്‍ ഫാവ്‌റുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ നീല്‍ സേഥിയാണ് സിനിമയില്‍ മൗഗ്ലിയുടെ വേഷത്തിലെത്തുന്നത്. സിനിമയില്‍ നടനായുള്ള ഏക വ്യക്തിയും നീര്‍ സേഥിയാണ്. മറ്റ് കഥാപാത്രങ്ങളെയെല്ലാം ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ജംഗിള്‍ ബുക്കിന് യുഎ സര്‍ട്ടിഫിക്കറ്റാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ത്രീഡി ചിത്രത്തില്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്ളതുകൊണ്ടും ത്രീഡിയായതുകൊണ്ട് സിനിമയില്‍ വന്യമൃഗങ്ങള്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ചാടിവരുന്നതുപോലെ തോന്നും. അതുകൊണ്ടാണ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് സെന്‍സര്‍ ബോര്‍ഡ് മേധാവിയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here