• Today is: Wednesday, March 29, 2017

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പുമായി ഐബോൾ; വിൻഡോസ് ടെന്നിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പിനു വില 10,000 രൂപ മാത്രം

Iball-Lap

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പ് ഐബോൾ വിപണിയിലെത്തിച്ചു. കോംപ്ബുക്ക് ലാപ്‌ടോപ്പ് സീരീസിൽ പെട്ട രണ്ടു മോഡലുകളാണ് ഐബോൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. കോംപ്ബുക്ക് എക്‌സലൻസ്, കോംപ്ബുക്ക് എക്‌സംപ്ലയർ എന്നീ മോഡലുകളാണ് ഇന്ത്യയിൽ ഐബോൾ പുറത്തിറക്കിയത്. കോംപ്ബുക്ക് എക്‌സലൻസിനു 9,999 രൂപയും എക്‌സംപ്ലയറിനു 13,999 രൂപയുമാണ് വില.

11.6 ഇഞ്ച് മൾട്ടിടച്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് കോംപ്ബുക്ക് എക്‌സലൻസിന്റേത്. എക്‌സംപ്ലയറിനാകട്ടെ 14 ഇഞ്ച് മൾട്ടിടച്ച് ഐപിഎസ് സ്‌ക്രീനാണ്. മറ്റു സവിശേഷതകളെല്ലാം ഓഏതാണ്ട് ഒരുപോലെ തന്നെ രണ്ടു മോഡലുകൾക്കും. 1.83 ജിഗാഹെഡ്‌സ് ഇന്റൽ ക്വാഡ് കോർ പ്രോസസറാണ് രണ്ടു ലാപ്‌ടോപ്പുകൾക്കും കരുത്ത് പകരുന്നത്. 2 ജിബി റാം ഉണ്ട്. രണ്ടു മോഡലുകളിലും 32 ജിബി ഇന്റേണൽ സ്‌റ്റോറേജ് 64 ജിബി വരെ വർധിപ്പിക്കാം.

രണ്ടു മോഡലുകളും പ്രവർത്തിക്കുന്നത് ഏറ്റവും പുതിയ വിൻഡോസ് 10 ഒഎസിലാണ്. ബ്ലൂടൂത്ത്, വൈഫൈ, എച്ച്ഡിഎംഐ, 2 യുഎസ്ബി പോർട്ടുകൾ എന്നിവയും ഉണ്ട്. 2 കീബോർഡ്, ഹെഡ്‌ഫോൺ, മൈക് എന്നിവയെല്ലാം ലാപ്‌ടോപിനൊപ്പം ലഭിക്കും. 10,000 എംഎഎച്ച് ബാറ്ററി 8.5 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ സഹായിക്കും.


{}
{}