• Today is: Friday, February 24, 2017

ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് ‘നെയ്യപ്പം’ എന്ന പേര് നല്‍കില്ലെന്ന് സൂചന; ഗൂഗിള്‍ പരിഗണിക്കുന്നത് ‘ന്യൂട്ടെല്ല’

ANDROID

ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് നെയ്യപ്പം എന്ന പേര് ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു. ന്യൂട്ടെല്ല എന്ന പേരാണ് ഗൂഗിള്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് ടെക് ലോകത്ത് നിന്നുള്ള ഒടുവിലത്തെ വിവരങ്ങള്‍.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ക്രോം ഒഎസ്, പ്ലേസ്റ്റോര്‍ എന്നിവയുടെ സീനിയര്‍ വൈസ് പ്രസിഡന്റായ ഹിരോഷി ലോക്ക്‌ഹെയ്മര്‍ പുറത്തു വിട്ട വര്‍ക്ക് സ്റ്റേഷന്റെ സ്‌ക്രീന്‍ഷോട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. ന്യൂട്ടെല്ല എന്ന വാക്കിന്റെ ഗൂഗിള്‍ സെര്‍ച്ചാണ് ഇതില്‍ ദൃശ്യമായിരിക്കുന്ന ഒരു വിന്‍ഡോ.


ഇംഗ്ലീഷ് അക്ഷരമാലയിലെ എന്‍ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന പേരുകളായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പിനായി പരിഗണിച്ചത്. പേര് നിര്‍ദേശിക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കിയിരുന്നു. ‘എന്‍’ അക്ഷരത്തില്‍ ആരംഭിക്കുന്ന ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. നട്ട്‌മെഗ്, നട്ട്‌സ് ആന്റ് നാച്ചോസ്, നെക്റ്ററിന്‍, നാംബീന്‍ തുടങ്ങിയ പേരുകളും പട്ടികയിലുണ്ടായിരുന്നു.

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, കപ്പ് കേക്ക്, മാഷ്‌മെല്ലോ, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജിഞ്ചര്‍ ബ്രെഡ്, കിറ്റ് കാറ്റ് തുടങ്ങിയവയാണ് ആന്‍ഡ്രോയിഡിന്റെ മറ്റു വേര്‍ഷനുകള്‍. ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആന്‍ഡ്രോയിഡ് എന്‍ അവതരിപ്പിക്കുമെന്നാണ് സൂചന.


{}
{}