• Today is: Sunday, April 30, 2017

ഇനി ഐഫോൺ ചാർജ് ചെയ്യാം പേഴ്‌സിൽ നിന്ന്; ചാര്‍ജറും പ്ലഗ് പോയിന്‍റും അന്വേഷിച്ച് പരക്കം പായേണ്ട

Iphone-Wallet

ഐഫോൺ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത. ബാറ്ററി ചാർജ് കുറയുമ്പോൾ പുറത്തെങ്ങാനുമാണെങ്കിൽ ഇനി എങ്ങനെ ചാർജ് ചെയ്യുമെന്നോർത്ത് വിഷമിക്കേണ്ട. പേഴ്‌സ് കയ്യിലുണ്ടെങ്കിൽ അതിൽ നിന്ന് ഫോൺ ചാർജ് ചെയ്യാം. സ്മാർട്‌ഫോൺ ഉപയോക്താക്കളുടെ പ്രധാന പ്രശ്‌നം ബാറ്ററി പെട്ടെന്ന് ചാർജ് തീരും എന്നതാണ്. പിന്നെ ഫോൺ പാനിക് ബട്ടൺ അമർത്തുന്നു. പ്ലഗ് പോയിന്റ് അന്വേഷിക്കണം. ചാർജർ കയ്യിലില്ലെങ്കിൽ അത് ആരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങിക്കണം. ആകെ ഏടാകൂടമാ. അതിൽ നിന്നൊരു മോചനമാണ് ഈ പേഴ്‌സ്.

ഐഫോൺ 6 പ്ലസ്, 6 എസ് പ്ലസ് എന്നീ മോഡലുകൾക്ക് ബാറ്ററി തീരെ കുറവുള്ളതായിട്ടാണ് കണ്ടിട്ടുള്ളത്. പോകും വഴിയെല്ലാം ചാർജർ, ട്രാവൽ ചാർജർ, പവർബാങ്ക് എന്നിവ കൊണ്ടു നടക്കുക ഒരുപക്ഷേ അത്ര എളുപ്പമാകില്ല. അതിനാണിത്. പുതിയ ഒരുതരം പേഴ്‌സാണിത്. ഇൻബിൽറ്റ് ബാറ്ററിയോടു കൂടിയത്. ആപ്പിൾ വാച്ചുകളുടെയും മറ്റു ഐഒഎസ് ഡിവൈസുകളുടെയും മാത്രം ആക്‌സസറീസ് നിർമിക്കുന്ന നൊമാഡ് ആണ് ഈ പേഴ്‌സിന്റെയും ഉപജ്ഞാതാക്കൾ. റിമൂവ് ചെയ്യാൻ പറ്റാത്ത ഇൻബിൽറ്റ് ബാറ്ററിയാണ് ഈ പേഴ്‌സിന്റെ പ്രത്യേകത. ഫോൺ ചാർജ് ചെയ്യാൻ ഒരു മൈക്രോ യുഎസ്ബി കേബിളും കൂടെയുണ്ട്.

അതേസമയം, ഇതൊരു ചാർജറാണ് അതുകൊണ്ട് ലോഹമോ മറ്റോ ആയിരിക്കുമെന്നു കരുതിയാൽ തെറ്റി. നല്ല ഒന്നാന്തരം തുകലിൽ നിന്നാണ് പേഴ്‌സ് ഉണ്ടാക്കിയിട്ടുള്ളത്. ബാസ്‌കറ്റ് ബോൾ ലീഗിനും ഗ്ലൗസ് നിർമാണത്തിനും ലെതർ നൽകുന്ന ഹോർവീൻ ലെതർ കമ്പനിയാണ് ഇതിനും ലെതർ നൽകിയത്. 8,100 രൂപ മുതൽ 10,000 രൂപ വരെയാണ് പേഴ്‌സിന് വില ഈടാക്കുന്നത്. അതായത് 119.95 ഡോളർ അഥവാ 8,114 രൂപയാണ് സ്ലിം മോഡലിന് വില. ബൈഫോൾഡിന് 149.95 ഡോളർ അഥവാ 10,149 രൂപ വില വരും. ബൈഫോൾഡിൽ ഉപയോഗിച്ചിട്ടുള്ള ലെതറിന്റെ ഗുണമേൻമയാണ് 30 ഡോളറിന്റെ വ്യത്യാസത്തിൽ കാണിക്കുന്നത്.

ബാറ്ററി ഘടിപ്പിച്ചിട്ടുള്ളത് രണ്ടു മോഡലിലും പേഴ്‌സിന്റെ മധ്യഭാഗത്തായാണ്. അതുകൊണ്ടു തന്നെ മറ്റു സാധാരണ പേഴ്‌സുകളേക്കാൾ അതിനു വലുപ്പം തോന്നിക്കുക സ്വാഭാവികം. എന്നിരുന്നാലും ഒരു അത്യാവശ്യ ഘട്ടത്തിൽ ഫോൺ ചാർജ് ചെയ്യാൻ ചാർജർ അന്വേഷിച്ച് ഇനി പരക്കം പായേണ്ടി വരില്ല.


{}