• Today is: Wednesday, January 18, 2017
SBI Buddy

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരോട്: മണ്‍സൂണ്‍ കാലം സന്ദര്‍ശനത്തിന് യോജിച്ചതല്ലെന്ന് ദ്വീപ് നിവാസി; വീഡിയോ

lakshadweep

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരപ്രിയരോട് ഒരു അഭ്യര്‍ത്ഥനയുമായി ദ്വീപ് നിവാസി. ദ്വീപിലേക്ക് വരാന്‍ താത്പര്യപ്പെടുന്നവര്‍ മണ്‍സൂണ്‍ കാലത്തെ യാത്ര ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് കവരത്തി സ്വദേശിയായ സമീര്‍ ആവശ്യപ്പെടുന്നത്.

കപ്പലിലാണ് വരുന്നതെങ്കില്‍ മണ്‍സൂണില്‍ വാര്‍ഫില്‍ പിടിക്കാന്‍ പറ്റാത്തത് കൊണ്ട് കപ്പലില്‍ നിന്ന് ബോട്ടിലിറങ്ങാന്‍ ബുദ്ധിമുട്ടാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദ്വീപില്‍ വരാന്‍ ഏറ്റവും അനുയോജ്യമായ സമയം ഓക്ടേബര്‍ മുതല്‍ ഏപ്രില്‍ വരെയാണെന്നും സമീര്‍ പറയുന്നു. കപ്പലില്‍ നിന്ന് ബോട്ടില്‍ കയറാന്‍ ശ്രമിക്കുന്നവരുടെ വീഡിയോയും സമീര്‍ ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നു.

 

Read Also


{}