• Today is: Sunday, April 30, 2017

കാടിന്റെ പൊരുള്‍ തേടിയൊരു യാത്ര; സംഘത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മുതല്‍ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വരെ; പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

VARAYAN-RACHUKKU

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ നിന്ന് അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ജന്തുജാലങ്ങളുടെ ഫോട്ടോ ഉള്‍കൊളളിച്ചുളള പ്രദര്‍ശനം ശ്രദ്ധേയമായി. കാടിനെയും അവിടുത്തെ ജൈവവൈവിധ്യങ്ങളേയും അടുത്തറിയാന്‍ പ്രദര്‍ശനം മുതല്‍കൂട്ടായി മാറി.

BEDOFIS BUSH FROG

തുറിച്ച് നോക്കുന്ന ചെവിയന്‍ രാച്ചുക്ക് എന്ന അപൂര്‍വ്വയിനം വനപക്ഷി, പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന റിപ്‌ളിമൂങ്ങ, ഭൂമിയില്‍ നിന്ന് അതിവേഗം അപ്രത്യക്ഷമാക്കുന്ന പെയിന്റഡ് സ്പര്‍ ഫൗള്‍ എന്ന പ്രത്യേകതരം കാട്ടുകോഴി, വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ബെഡോഫീസ് ബുഷ് ഫ്രോഗ് അത്യപൂര്‍വ്വയിനം തവള, പനവെരുക് മുതല്‍ തീക്കാക്ക വരെയുളള പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം പറഞ്ഞാല്‍ തീരില്ല. സ്വന്തം ക്യാമറയുടെ ഫോക്കല്‍ ലെങ്ങ്തിന് മുന്നില്‍ ഈ ജീവജാലങ്ങളെ ഒരു നോക്ക് കിട്ടാന്‍ മലകയറി എത്താറുണ്ട് പല പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫറന്‍മാരും. വനപരിവേഷകരായ ഫോട്ടോഗ്രാഫറന്‍മാര്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ മാത്രം പകര്‍ത്താന്‍ കഴിയുന്ന ചിത്രങ്ങളാണ് ഇവയെല്ലാം. എന്നാല്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയ 11 അംഗ സംഘത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അഭിറാം ശങ്കര്‍ മുതല്‍ റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുണ്ടെങ്കിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ഒരേ ഒരാളെ ഉളളു. കാടിനോടുളള സ്‌നേഹം ഒന്നു കൊണ്ടുമാത്രം ക്യാമറ കൈയ്യിലെടുത്തതെന്നും ജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തലാണ് ഇത്തരം പ്രദര്‍ശനങ്ങളുടെ ലക്ഷ്യമെന്നും വൈല്‍ഡ് ലെഫ് ഫ്രോട്ടോഗ്രാഫറും എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപന ഉടമയുമായ ഷിനു സുകുമാരന്‍ പറഞ്ഞു.

KURANGU

 

ഐഎഎസ് നാലാം റാങ്ക് ജേതാവും കര്‍ണാടക കേഡറിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ അഭിറാം ശങ്കര്‍, ഇഎസ്‌ഐ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി ബിജു, റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍ എഞ്ചീനീയന്‍മാരായ ഒഎം മാത്യു, കെ ശിവപ്രസാദ്, കൊല്ലത്ത് എന്‍ട്രന്‍സ് സ്ഥാപനം നടത്തുന്ന ഷിനു സുകുമാരന്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ എഎസ് സിനേഷ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ എസ്എസ് അനോജ്, യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ എസ് ഭരത്കൃഷ്ണന്‍, വെറ്റിനറി സര്‍ജനായ ഡോ.അഭിലാഷ്, ഫയര്‍ ഫോഴ്‌സ് ജീവനക്കാരനായ സാഹില്‍ സലീം, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ തോംസണ്‍ സാബുരാജ് എന്നിവരുള്‍പെട്ട സംഘം പകര്‍ത്തിയ ചിത്രങ്ങളാണ് ഇവയെല്ലാം.

 

PAINTED SUPFOUL
കാടിന്റെ വന്യതതേടിയുളള യാത്രക്കിടയില്‍ സഹയാത്രകരായി എത്തി പരസ്പരം പരിചയപ്പെട്ടവരാണ് ഇവര്‍. കുറച്ച് കൂടി തെളിച്ച് പറഞ്ഞാല്‍ കാടുകയറിയ ഫോട്ടോകമ്പം ആണ് ഈ പതിനൊന്ന് പേരെയും ഒന്നിപ്പിച്ചത്. കാടിന്റെ പൊരുള്‍ തേടിയുളള യാത്രക്കിടയില്‍ പലതവണ മരണത്തെ മുഖാമുഖം കാണെണ്ടി വന്നിട്ടുണ്ടെങ്കിലും യാത്രയും ഫോട്ടോഗ്രഫിയും സ്‌നേഹിക്കുന്ന ഇവര്‍ പിന്നോട്ടില്ല. തങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ചൂണ്ടികാട്ടിയാവും ഏതോ നാട്ടിലിരുന്ന് ഏതെക്കയോ പരിസ്ഥിതി സ്‌നേഹികള്‍ കാടിനും അവിടുത്തെ ജൈവവൈവിധ്യത്തിനും വേണ്ടി മുറവിളികൂട്ടുന്നത് ഇവര്‍ക്ക് നന്നായി അറിയാം.

 

PAMBU

 

VARAYAN RACHUKKU

 

VAVVAL

VERUKU

 

WILD LIFE.00_06_59_07.Still008

 

WILD 1


{}