• Today is: Wednesday, January 25, 2017
SBI Buddy

മമ്മൂട്ടിയുടെ ‘കസബ’യ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍; ടീസര്‍ ഷെയര്‍ ചെയ്ത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്

Kasaba

രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം കസബയ്ക്ക് ആശംസകളുമായി സൂപ്പര്‍ താരം മോഹന്‍ലാല്‍. കസബയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു. ചിത്രം നാളെയാണ് റിലീസ് ചെയ്യാനിരിക്കുന്നത്.

 

ത്രില്ലര്‍ ചിത്രമായ കസബയില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ സക്കറിയ ആയാണ് മമ്മൂട്ടി വേഷമിടുന്നത്. വരലക്ഷ്മി, നേഹ സക്‌സേന, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. രാഹുല്‍ രാജ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മമ്മൂട്ടിയുടെ അനുജന്റെ മകന്‍ മഖ്ബൂല്‍ സല്‍മാനും ചിത്രത്തില്‍ വേഷമിടുന്നു.

കോഴിക്കോട്, കോളാര്‍ സ്വര്‍ണ ഖനി, പഴനി തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തില്‍ അധികം പേര്‍ കണ്ട് റെക്കോഡ് ഇട്ട ടീസറാണ് കസബയുടേത്. നാല് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടത്.

സംവിധാനത്തിനൊപ്പം തിരക്കഥയും നിതിന്‍ തന്നെയാണ് ഒരുക്കിയത്. ആലീസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമീര്‍ ഹഖ് ആണ് ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണക്കാര്‍.


{}
{}