• Today is: Wednesday, February 22, 2017

ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി സിപിഐഎം ആചരിക്കും; തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന്റേത്

Guru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ‘നമുക്കു ജാതിയില്ല ‘വിളംബരത്തിന്റെ നൂറാം വാര്‍ഷികം സിപിഐഎം ആചരിക്കും. ജൂലൈ 24 മുതല്‍ 28 വരെ വിവിധ പരിപാടികളോടെ ആചരണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

24ന് ചട്ടമ്പിസ്വാമി ജയന്തി മുതല്‍ ജൂലൈ 28ന് അയ്യങ്കാളി ജയന്തിവരെയുള്ള ദിവസങ്ങളിലാണ് ആചരണം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 2000 കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രകളും, സംഗമങ്ങളും, പ്രഭാഷണങ്ങളുമായി സംഘടിപ്പിക്കും. ഓരോ ലോക്കല്‍ അടിസ്ഥാനത്തിലും വര്‍ഗ്ഗ – ബഹുജന സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനശാല, ഗ്രന്ഥശാല എന്നിവയേയും പരിപാടിയില്‍ സംഘാടകരാക്കും. ഇതിനായി ലോക്കല്‍ തലത്തില്‍ ബന്ധപ്പെട്ട എല്ലാവരും ഉള്‍ക്കൊള്ളുന്ന സംഘാടകസമിതി രൂപീകരിക്കും. 1916 ജൂലൈ 16ന് പുറത്തിറങ്ങിയ സ്വദേശാഭിമാനി പത്രത്തില്‍ ശ്രീനാരായണഗുരുവിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്.

ഗുരുസന്ദേശങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുന്നവിധം പരിപാടി ബഹുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.


{}
{}