• Today is: Wednesday, January 18, 2017
SBI Buddy

മഞ്ജു വാര്യര്‍ ശകുന്തളയായി; കാവാലത്തിന് പൂജയര്‍പ്പിച്ച് അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി; വീഡിയോ റിപ്പോര്‍ട്ട് കാണാം

Manju-Warrier

തിരുവനന്തപുരം: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് അശ്രുപൂജയര്‍പ്പിച്ച് അവസാനം ചിട്ടപ്പെടുത്തിയ നാടകം അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണ് ശകുന്തളയായി അരങ്ങിലെത്തിയത്. നാടകത്തിന്റെ അവതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Sakunthalam

കാവാലത്തിന് നല്‍കാവുന്ന ഏറ്റവും വലിയ പൂജയാണ് നാടകാവതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാവാലം ചെയ്ത് വച്ച നാടകം അരങ്ങിലെത്തിക്കുന്നത് അദ്ദേഹത്തിന് നല്‍കാവുന്ന ഉചിതമായ ആദരാഞ്ജലിയാണ് എന്നും പിണറായി പറഞ്ഞു. നാടകം അരങ്ങിലെത്തിക്കുന്ന സോപാനത്തിനും കേന്ദ്ര കഥാപാത്രമാകുന്ന മഞ്ജു വാര്യര്‍ക്കും അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.

നാടകം ഒരു ചാക്രിക യജ്ഞമാണെന്ന് കാവാലം ഉറച്ചുവിശ്വസിച്ചുവെന്ന് മകന്‍ കാവാലം ശ്രീകുമാര്‍ പറഞ്ഞു. അഭിജ്ഞാന ശാകുന്തളം പൂര്‍ണ്ണമായി ചിട്ടപ്പെടുത്തിയതിന് ശേഷമാണ് കാവാലം മടങ്ങിയതെന്നും കാവാലം ശ്രീകുമാര്‍ അനുസ്മരിച്ചു. അവതരണോദ്ഘാടനത്തിന് ശേഷം നാടകം അരങ്ങിലെത്തി. തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, അഡീഷണല്‍ സെക്രട്ടറി പ്രഭാവര്‍മ്മ, മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ നാടകം കാണാനെത്തിയിരുന്നു.

 

 


{}