• Today is: Thursday, April 27, 2017

ആചാരമായതുകൊണ്ടുമാത്രം ജെല്ലിക്കെട്ടിനെ ന്യായീകരിക്കാനാവില്ല; തമിഴ്‌നാടിന്റെ വാദം തള്ളി സുപ്രീംകോടതി

Jellikkett

ദില്ലി: പരമ്പരാഗത ആചാരമായതുകൊണ്ടുമാത്രം ജെല്ലിക്കെട്ടിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജെല്ലിക്കെട്ടിനെ നിയമവിരുദ്ധമായ ബാലവിവാഹത്തോട് ഉപമിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ‘മുമ്പ് ബാലവിവാഹങ്ങള്‍ സാധാരണയായിരുന്നു. അത് പിന്നീട് നിയമ വിരുദ്ധമായി. അതു പോലെ ഈ ആചാരവും ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത സംസ്‌കാരമാണ് ജെല്ലിക്കെട്ട് എന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. എന്നാല്‍ ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പാരമ്പര്യത്തിന്റെ മേന്മ പറഞ്ഞ് പഴക്കം ചെന്ന ആചാരങ്ങളെ അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് വിധി പറയാനായി ആഗസ്റ്റ് 23ലേക്ക് മാറ്റി.

ജനുവരിയില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി സുപ്രീം കോടതി റദ്ദാക്കി. ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാണ് തമിഴ്‌നാട്ടിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്.


{}