• Today is: Monday, April 24, 2017

ഭാരം കുറയ്ക്കാൻ യുവതി ഉപേക്ഷിച്ചത് പ്രിയപ്പെട്ട ഒരേയൊരു കാര്യം; 120 കിലോയിൽ നിന്ന് ഭാരം 69 ആയി

Lorain

പൊണ്ണത്തടി കുറയ്ക്കാൻ എന്തു മാർഗം എന്നാണ് ഇന്നത്തെ പുതുതലമുറ തല പുകഞ്ഞ് ചിന്തിക്കുന്നത്. ഭാരം കുറയ്ക്കാനായി ലോകത്ത് പറയുന്ന ഏതൊരു കാര്യവും ചെയ്തു പരാജിതരായവരോടാണ് ഈ യുവതിക്ക് പറയാനുള്ളത്. ജീവതത്തിൽ പ്രിയപ്പെട്ട ഒരേയൊരു കാര്യം ഉപേക്ഷിച്ചാൽ മതി. തന്റെ ഇഷ്ട വിഭവമായ ഒരേയൊരു കാര്യം ഉപേക്ഷിച്ച വടക്കൻ അയർലണ്ട് സ്വദേശിനിയായ ലോറൈൻ ഒ ലോഫ്‌ലിൻ എന്ന യുവതി കുറച്ചത് നേർപകുതി ശരീരഭാരം. 120 കിലോ ഉണ്ടായിരുന്ന ലോറെയ്‌ന്റെ ഭാരം 69 കിലോ ആയാണ് കുറഞ്ഞത്. ഇനി ആ ഒരു കാര്യം എന്താണെന്നല്ലേ. കാപ്പി കുടി മാത്രം ഒഴിവാക്കിയാണ് ലോറെയ്ൻ ഭാരം കുറച്ചത്.

നെറ്റി ചുളിയുന്നുണ്ടോ.? കാപ്പി കുടി മാത്രം ഒഴിവാക്കി എങ്ങനെ ഭാരം കുറയും. വിശ്വസിക്കാൻ ഇത്തിരി പ്രയാസം കാണും. എങ്കിൽ ലോറെയ്ൻ ഒരുദിവസം കുടിച്ചിരുന്ന കാപ്പിയുടെ എണ്ണം കൂടി കേട്ടോളൂ. പതിനഞ്ചിൽ അധികം. ഇനി പറയൂ ഇതങ്ങ് കുറച്ചാൽ തന്നെ ഭാരം കുറയില്ലേ. കാപ്പിയുടെ എണ്ണം കുറച്ച ലോറെയ്‌ന്റെ ഭാരം കുറഞ്ഞത് 44 കിലോ.

Lorraine O'Loughlin

മൂന്നുമക്കളുടെ അമ്മ കൂടിയാണ് ഇരുപത്തിയെട്ടുകാരിയായ ലോറെയ്ൻ. കൗമാരക്കാലം തൊട്ടേ വണ്ണം എന്ന പ്രശ്‌നം ലോറെയ്‌നെ അലട്ടിയിരുന്നു. അമിതവണ്ണം ലോറെയ്‌നെ വിഷാദരോഗത്തിലേക്ക് അടക്കം തള്ളിവിട്ടു. പലപ്പോഴും വീടുതന്നെ മറന്നു ജീവിച്ചു. പകൽ ഭക്ഷണം ഉപേക്ഷിക്കുകയും രാത്രി മുഴുവൻ ചോക്കലേറ്റുകളും മറ്റു പലഹാരങ്ങളും കഴിക്കുകയുമായിരുന്നു ശീലം. ഒപ്പം ഇൻസോംനിയ കൂടി ബാധിച്ചതോടെ ലോറെയ്ൻ ഉറക്കമില്ലാതിരിക്കുന്ന രാത്രികളിൽ പതിനഞ്ചു കപ്പോളം കാപ്പികൾ കുടിക്കാൻ തുടങ്ങി. അതും നല്ല മധുരം ഇട്ട്. ഭാരം കൂടിയത് 120 കിലോയിലേക്ക്. അതോടെ ലോറെയ്ൻ മാറി ചിന്തിക്കാൻ തുടങ്ങി.

Lorraine O'Loughlin

തടി അമിതമാകുന്നു എന്നു തോന്നിയതോടെ കാപ്പി കുടി കുറയ്ക്കാൻ ലോറെയ്ൻ തീരുമാനിച്ചു. മാറ്റം കണ്ട ലോറെയ്ൻ പോലും അത്ഭുതപ്പെട്ടു. ഇന്നു വെറും നാലു കപ്പു കാപ്പി അതും മധുരം കുറച്ചു മാത്രമേ ലോറെയ്ൻ കുടിക്കുന്നുള്ളു. ഭക്ഷണശൈലി ആരോഗ്യകരമാക്കിയതോടെ ഉറക്കവും കിട്ടിത്തുടങ്ങി. പിന്നീട് ലോറെയ്‌ന് കാപ്പിയിൽ അഭയം തേടേണ്ടി വന്നിട്ടില്ല.

വണ്ണമുള്ള സമയത്തു വീടിനു പുറത്തേക്കിറങ്ങാൻ പോലും മടിയായിരുന്നെന്നു ലോറെയ്ൻ പറയുന്നു. കുട്ടികൾ പാർക്കിൽ കൊണ്ടുപോകാൻ പറയുമ്പോൾ പോലും ഒഴിവുകഴിവുകൾ പറഞ്ഞു മാറ്റിവെച്ചു. പക്ഷേ ഇപ്പോൾ വണ്ണം വളരെയധികം കുറച്ച് ആരോഗ്യകരമായ 69 കിലോയിലേക്കെത്തി നിൽക്കുമ്പോൾ തന്റെ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും വർധിച്ചുവെന്നു ലോറെയ്ൻ പറയുന്നു.

Lorraine O'Loughlin

ഇനി,  ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ലോറെയ്ൻ തന്റെ ഡയറ്റും പറയുന്നു. അതൊന്നു പരീക്ഷിച്ചാൽ പിന്നെ അമിത ഭാരത്തെ പേടിക്കേണ്ടെന്നു ലോറെയ്ൻ പറയുന്നു.

വണ്ണം കുറയ്ക്കും മുൻപ്

ബ്രേക്ക്ഫാസ്റ്റ് – കാപ്പി (കൂടുതൽ മധുരത്തിൽ)

ഉച്ചഭക്ഷണം – വറുത്ത പലഹാരങ്ങൾ, കോഫി

അത്താഴം – ഒന്നുമില്ല

സ്‌നാക്‌സ് – വറുത്തത് എന്തും. ബിസ്‌കറ്റ്, പൊരിച്ച മുട്ട, കോഫി

വണ്ണം കുറയ്ക്കാൻ

പ്രഭാതഭക്ഷണം – ഫ്രൂട്ട് സലാഡ്, തൈര്

ഉച്ചഭക്ഷണം – ചിക്കൻ സലാഡ്

അത്താഴം – പാസ്ത, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചക്കറി

സ്‌നാക്‌സ് – പഴങ്ങളും തൈരും


{}