• Today is: Thursday, April 27, 2017

കടുവയുടെ കഴുത്തില്‍ ആകെ ഒരു ചങ്ങല മാത്രം; വളര്‍ത്തുപൂച്ചയെപ്പോലെ കടുവയെ തലോടി ബിജു മേനോന്‍

Biju-Menon

ദോഹ: വളര്‍ത്തുപൂച്ചയെ തലോടുന്നതുപോലെ കടുവയെ തലോടി ചലച്ചിത്രതാരം ബിജുമേനോന്‍. കടുവയുടെ കഴുത്തില്‍ ആകെ ഒരു ചങ്ങല മാത്രം. മറ്റ് ഒരു സുരക്ഷാ ക്രമീകരണവുമില്ല. യാതൊരു പേടിയുമില്ലാതെ കടുവയെ തടവിയാണ് ബിജുമേനോന്‍ നിന്നത്.

Displaying IMG_7815.JPG

അറബി വേഷത്തിലായിരുന്നു ബിജു മേനോന്‍ കടുവയെ ലാളിച്ചത്. മരുഭൂമിയിലെ ആന എന്ന ചിത്രത്തിന് വേണ്ടിയാണ് ബിജു മേനോന്‍ കടുവ സ്‌നേഹം പ്രകടിപ്പിച്ചത്. വികെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദോഹയിലാണ് മരുഭൂമിയിലെ ആനയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

Biju-Menonn

ചിത്രത്തില്‍ അറബി ആയാണ് ബിജു മേനോന്‍ എത്തുന്നത്. ബിജു മേനോനൊപ്പം കൃഷ്ണ ശങ്കര്‍, സംസ്‌കൃതി ഷേണായി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് മരുഭൂമിയിലെ ആന ഒരുക്കിയത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മരുഭൂമിയിലെ ആന തിയറ്ററുകളിലെത്തുന്നത്.


{}