• Today is: Wednesday, March 29, 2017

ഫിലിപ്പിന്‍സ് സുന്ദരി ട്രിക്‌സ മരീ മരാനിയ ഏഷ്യന്‍ സുന്ദരി; യുവേനിയ വസില്‍വ ഫസ്റ്റ് റണ്ണര്‍ അപ്; അങ്കിത കാരാട്ട് മൂന്നാമത്

Miss-Asia

കൊച്ചി: മിസ് ഏഷ്യ കിരീടം ഫിലിപ്പിന്‍സ് സുന്ദരി ട്രിക്‌സ മരീ മരാനിയയ്ക്ക്. ബലാറസിന്റെ യുവേനിയ വസില്‍വ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയുടെ അങ്കിത കാരാട്ട് സെക്കന്റ് റണ്ണറപ്പുമായി. ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് നടത്തിയ രണ്ടാമത് മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്.

മിസ് ഏഷ്യ വിജയിക്കും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡി വിപി നന്ദകുമാര്‍ കിരീടം അണിയിച്ചു. ആഗസ്റ്റ് 18ന് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ഏഷ്യയിലെയും യൂറേഷ്യയിലെയും 18 രാജ്യങ്ങളില്‍ നിന്നായി സുന്ദരിമാര്‍ പങ്കെടുത്തു.

Displaying _MG_0010.JPG

സബ് ടൈറ്റില്‍ വിജയികള്‍

ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം – ചെറില്‍ ജൊവാന്‍- മലേഷ്യ

മിസ് കണ്‍ജീനിയാലിറ്റി – കിന്‍ഹ ഹാദന്‍- ഭൂട്ടാന്‍

മിസ് പെര്‍ഫക്ട് ടെന്‍ – ചമത്ക ശന്ത -ശ്രീലങ്ക

മിസ് ബ്യൂട്ടിഫുള്‍ ഫേസ് – നിലൂഫര്‍-ഇറാന്‍

മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ – വലേറിയ- മൊള്‍ഡോവ

മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – ഷിറിന്‍ റസുലോവ- ഉസ്ബക്കിസ്ഥാന്‍

മിസ് വ്യൂവേഴ്‌സ് ചോയിസ് – കിന്‍ഹ ഹാദന്‍- ഭൂട്ടാന്‍

മിസ് കാറ്റ് വാക്ക് – യൂലിയ ദിദോവ- കസാഖിസ്ഥാന്‍

മിസ് ബ്യൂട്ടിഫുള്‍ ഐസ് – ലൈല നോവ്രുസോവ -അസര്‍ബൈജാന്‍

മിസ് ടാലന്റ് -ട്രിക്‌സ മരീ മരാനിയ- -ഫിലിപ്പിന്‍സ്

മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – ടെറ്റിയാന ഷിമുകോവ- ഉക്രൈന്‍

മിസ് ഫോട്ടോജനിക്ക് -യുവേനിയ വസില്‍വ-ബലാറസ്

മിസ് പേഴ്‌സണാലിറ്റി – അങ്കിത കാരാട്ട് – ഇന്ത്യ

Displaying _MG_9910 (2).JPG

നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. മിസ് ഏഷ്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ മൂന്നര ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള ഒന്നര ലക്ഷം രൂപയുമാണ് സമ്മാനം. മണപ്പുറം ഫിനാന്‍സാണ് ഇവരുടെ സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്തത്. സെക്കന്റ് റണ്ണറപ്പിനുള്ള ഒരു ലക്ഷം രൂപ നല്‍കിയത് വാവ് ഫാക്ടറാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

ഹോട്ടല്‍ ബ്യൂ മൗണ്ടില്‍ ഓഗസ്റ്റ് 11നാണ് മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ തുടങ്ങിയത്. വാലന്റീന രവി (മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), സമീര്‍ ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍), സുദക്ഷണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍, ഫിറ്റ്‌നസ് ഫോര്‍ എവര്‍), ഡോ. തോമസ് നെച്ചൂപ്പാടം (സ്‌മൈല്‍ എക്‌സ്പര്‍ട്), ഡോ. ആശ ബിജു (സ്‌കിന്‍ എക്‌സ്‌പേര്‍ട്), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ട്രെയിനേഴ്‌സ്), ജോഷ്‌ന ജോണ്‍സണ്‍ (ഫാഷന്‍ സ്‌റ്റൈലിസ്റ്റ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.

Displaying _MG_0241.JPG

ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മിസ് ഏഷ്യയിലൂടെ ലഭിക്കുന്ന ലാഭവിഹിതം നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിനായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലേക്ക് നീക്കിവെക്കും. 5 പേര്‍ക്ക് ഇതിനകം ചികിത്സാസഹായം നല്‍കിയെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു.

പെഗാസസിനുവേണ്ടി ഡിജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമാണ് സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെച്ചത്. മികച്ച കൊറിയോഗ്രഫര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പി ശ്രീജിത്താണ് ഇവന്റിലെ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയത്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലായി 3300 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് മിസ് ഏഷ്യയുടെ മുഖ്യപ്രായോജകര്‍.

Displaying miya.JPG

മെഡിമിക്‌സ്, ചുങ്കത്ത് ജ്വല്ലറി, ഗുഡ്‌വിന്‍ ഗ്രൂപ്പ്, ദ ചെന്നൈ സില്‍ക്‌സ്, രഹ്‌ന ഹോംസ് ആന്റ് ഡവലപ്പേഴ്‌സ്, കന്യക, ബ്യൂമൗണ്ട് ദ ഫേണ്‍, ഡി ക്യൂ വാച്ചസ്, മിലാനോ യു.പി.വി.സി ഡോര്‍സ് ആന്റ് വിന്‍ഡോസ്, വാവ് ഫാക്ടര്‍, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, പറക്കാട്ട് ജ്യുവല്‍സ് ആന്റ് റിസോര്‍ട്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, റിനൈ മെഡിസിറ്റി, വീകേവീസ് എന്നിവരാണ് മിസ് ഏഷ്യ 2016ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.


{}
{}