• Today is: Tuesday, February 28, 2017

കൈരളി ടിവി ക്യാമറാമാന്‍ പിപി സലീമിന് മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം; എസ്എന്‍സിഎസ്‌സിയുടെ പുരസ്‌കാരം ആന പീഡനത്തെപ്പറ്റിയുള്ള കൂച്ചുവിലങ്ങിന്

PP-Salim

തൃശൂര്‍: ശ്രീനാരായണഗുരു കള്‍ച്ചറല്‍ സ്റ്റഡി സെന്ററിന്റെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം കൈരളി ടിവി ക്യാമറാമാന്‍ പിപി സലീമിന്. ആനപീഡനങ്ങളെ കുറിച്ചുള്ള ‘കൂച്ചുവിലങ്ങ്’ എന്ന ഡോക്യമെന്ററിക്കാണ് പുരസ്‌കാരം. ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ 24ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Displaying hqdefault (1).jpg

ആന ഇടയുന്നതും അതുവഴിയുള്ള അത്യാഹിതങ്ങളും കേരളത്തില്‍ നിത്യ സംഭവങ്ങളാണ്. നിരവധി ജീവനുകളാണ് ഓരോ വര്‍ഷവും പൊലിയുന്നത്. മാരകമായി പരിക്കേറ്റ് നിത്യരോഗികളായി തീരുന്നവര്‍ വേറെയും. എന്താണ് ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് പരിശോധിക്കുകയാണ് കൂച്ചുവിലങ്ങ്.

നാട്ടാന പരിപാലന നിയമം നിലവില്‍ ഉണ്ടെങ്കിലും ആരെങ്കിലും അത് കാര്യമായി എടുക്കുന്നുണ്ടോ എന്ന അന്വേഷണം കൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള കൂച്ചുവിലങ്ങ് ഡോക്യുമെന്ററി.


{}
{}