• Today is: Friday, February 24, 2017

വീണ്ടും വരുന്നു ബാഷ; സ്റ്റൈൽമന്നന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ മോടിപിടിപ്പിക്കലുകൾ പുരോഗമിക്കുന്നു; റിലീസിംഗ് രജനിയുടെ പിറന്നാളിന്

basha

ചെന്നൈ: ഇരുപതു വർഷത്തിനു ശേഷം സ്റ്റൈൽ മന്നന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം ബാഷ വീണ്ടും റിലീസ് ചെയ്യുന്നു. രജനീകാന്തിന്റെ വേഷങ്ങൾക്കു പുതിയ രൂപം നൽകിയ ചിത്രമായിരുന്നു ബാഷ. ഇന്ത്യയിൽ വലിയൊരു തരംഗമാണ് തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ ബാഷ സൃഷ്ടിച്ചത്.

ചിത്രത്തിന്റെ കളറിലുള്ള ചില മോടിപിടിപ്പിക്കലുകൾ നടന്നുവരികയാണെന്നും ഒറിജിനൽ പ്രിന്റിന്റെ ഡിജിറ്റൽവൽകരണം പൂർത്തിയായി വരികയാണെന്നും നിർമാതാവ് ആർ എം വീരപ്പൻ വ്യക്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റൈസ്ഡ് ട്രെയിലർ അടുത്തമാസം പുറത്തുവരും. ചിത്രം ഡിസംബർ 12നു റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. രജനിയുടെ പിറന്നാളും അന്നാണ്.

വീണ്ടും വരുന്ന ബാഷ രജനി ആരാധകർക്കു പുതിയ ആവേശം പകരുമെന്നാണു പ്രതീക്ഷിക്കുന്നത്. സുരേഷ് കൃഷ്ണനാണ് സംവിധായകൻ.


{}
{}