• Today is: Tuesday, February 28, 2017

പോത്തീസ് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം വിളമ്പി കിച്ചണ്‍ മാജിക് അവതാരക ലക്ഷ്മി നായര്‍; രുചികരമായ ഭക്ഷണം സമ്മാനിച്ച് മാജിക് കിച്ചണ്‍

Magic-Kichen

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസില്‍ ഫുഡ്‌കോര്‍ട്ട് തുറന്ന് പാചക വിദഗ്ധ ലക്ഷ്മി നായര്‍. പോത്തീസിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ലക്ഷ്മി നായേഴ്‌സ് മാജിക് കിച്ചണ്‍ എന്ന പേരില്‍ ഫുഡ് കോര്‍ട്ട് തുറന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് മാജിക് കിച്ചണിന്റെ പ്രവര്‍ത്തനം.

ലക്ഷമി നായരുടെ അടുക്കളയില്‍ പാചകം ചെയ്യുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളാണ് പോത്തീസില്‍ എത്തിക്കുന്നത്. ഫുഡ്‌കോര്‍ട്ടില്‍ ഇരുന്നു കഴിക്കുന്നതിനൊപ്പം പാഴ്‌സലായും ഭക്ഷണം ലഭിക്കും. ആദ്യ ദിവസം ലക്ഷമി നായര്‍ നേരിട്ടെത്തിയാണ് വിഭവങ്ങള്‍ വിളമ്പി നല്‍കിയത്. അടുക്കളയില്‍ നിന്നും രണ്ട് തവണയായിട്ടാണ് ഫുഡ്‌കോര്‍ട്ടില്‍ ഭക്ഷണമെത്തിക്കുന്നത്.

Lakshmi-Nair

സെന്‍ട്രല്‍ കിച്ചണില്‍ അഞ്ച് പേര്‍ക്കൊപ്പമാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഓണം കഴിഞ്ഞാലും തലസ്ഥാന നഗരവാസികള്‍ക്ക് ഇവിടെയെത്തി ഭക്ഷണം കഴിക്കാം. പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയ സ്ഥിരം സംവിധാനമാണ് മാജിക് കിച്ചണ്‍. തിരക്കേറിയ ജീവിതത്തില്‍ നിന്നും പോത്തീസില്‍ എത്തുന്നവര്‍ക്ക് സ്വാദിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യേണ്ടിവരില്ല. ഇതാണ് ലക്ഷ്മി നായര്‍ നല്‍കുന്ന ഉറപ്പ്.

സ്‌പെഷ്യല്‍ വിഭവങ്ങളായ ചിക്കന്‍ ഉള്ളി പെരട്ട് ഇറച്ചി ചോറ്, ചിക്കന്‍ അമ്മച്ചിക്കറി, ഫ്രൈഡ് റൈസ് എന്നിവ മാജിക് കിച്ചണില്‍ ലഭ്യമാകും. ഒപ്പം ചപ്പാത്തി, ഇടിയപ്പം നെയ്‌ചോറ് എന്നിവയും ഇവിടെ നിന്നും ലഭിക്കും. മിതമായ നിരക്ക് മാത്രമാണ് ഈടാക്കുകയെന്നും ലക്ഷ്മി നായര്‍ പറയുന്നു. ഓണത്തിന് പായസം ഉള്‍പ്പടെ പ്രത്യേക വിഭവങ്ങള്‍ നല്‍കാനാണ് ലക്ഷ്മി നായരുടെ ശ്രമം.

കൈരളി ടിവിയിലെ ജനപ്രിയ കുക്കറി ഷോയായ കിച്ചണ്‍ മാജികിന്റെ അവതാരക കൂടിയാണ് ലക്ഷ്മി നായര്‍. മാജിക് ഓവന്‍, ഫ് ളേവേഴ്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ പാചക പരിപാടികളും കൈരളിയില്‍ അവതരിപ്പിച്ചു. പാചകത്തെ ജനകീയമാക്കിയ ടിവി പരിപാടികള്‍ കൂടിയാണ് ലക്ഷ്മി നായര്‍ അവതരിപ്പിച്ച ഷോകളെല്ലാം.


{}
{}