• Today is: Wednesday, March 29, 2017

ഈ വാച്ച് വാട്ടര്‍ പ്രൂഫ് മാത്രമല്ല; കൈയ്യില്‍ കെട്ടി നീന്താം; രസിച്ചിരിക്കാന്‍ പോകിമോന്‍ ഗോയും; പുതിയ തകര്‍പ്പന്‍ വാച്ചുമായി ആപ്പിള്‍

Apple-Watch

വാട്ടര്‍ പ്രൂഫ് സീരീസില്‍ പുതിയ പരീക്ഷണങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍. വാച്ച് സീരീസ് 2 ആണ് ആപ്പിള്‍ അവതരിപ്പിച്ചത്. വാച്ചെന്നാല്‍ വെറും വാട്ടര്‍ പ്രൂഫ് മാത്രമല്ല, കൈയ്യില്‍ കെട്ടി നീന്താം. ഇനി എങ്ങാനും വാച്ചിന്റെ സ്പീക്കറിന് അകത്തു വെള്ളം കയറിയാല്‍ അതിനെ പുറത്തു തള്ളും.

ഡ്യൂവല്‍ കോര്‍ ചിപ്പാണ് പുതിയ വാച്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇത് വാച്ചിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരും. ഡിസ്‌പ്ലെയ്ക്ക് ഇരട്ടി ബ്രൈറ്റ്‌നെസാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സവിശേഷത. ജിപിഎസ് സംവിധാനവും പുതിയ വാച്ചിന് ആപ്പിള്‍ നല്‍കുന്നു.

Apple-Watches

മാര്‍ക്കറ്റില്‍ പ്രവേശിച്ച് ഒന്നര വര്‍ഷം തികയ്ക്കുമ്പോഴാണ് ആപ്പിള്‍ പുതിയ സീരീസ് അവതരിപ്പിക്കുന്നത്. ഇതിനകം വിപണിയിലെ രണ്ടാമതെത്താന്‍ ആപ്പിളിന് കഴിഞ്ഞു. റോളക്‌സ് മാത്രമാണ് ആപ്പിളിന് മുന്നിലുള്ളത്. ഇത് അതിവേഗം മറികടക്കാനാവുമെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറയുന്നു.

 

പുതിയ ഇന്റര്‍ഫെയ്‌സുമായാണ് ആപ്പിള്‍ വാച്ച് എത്തുന്നത്. ഫിറ്റ്‌നസ് കാര്യങ്ങള്‍ ഉള്‍പ്പടെ ഷെയറു ചെയ്യാനുള്ള കഴിവ് പുതിയ വാച്ചിനുണ്ട്. വാച്ച് ഒഎസ് 3യുടെ കഴിവുകളിലൊന്ന് ആപ്പുകളെ ക്ഷണത്തില്‍ ലോഞ്ചു ചെയ്യാനുള്ള ശേഷിയാണ്. ഇതിന് ഒട്ടും കാത്തിരിപ്പ് വേണ്ടെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

Apple-Watchess

ആപ്പിള്‍ വാച്ച് സീരീസ് 2വില്‍ പോകിമോന്‍ ഗോയും ഉണ്ടാവും. പോകിമോന്‍ ഗോ ആദ്യമായി അവതരിപ്പിക്കുന്ന വാച്ച് ആണ് ആപ്പിള്‍. സാങ്കല്‍പിക കഥാപാത്രങ്ങളെ യഥാര്‍ത്ഥ ചുറ്റുമാടുമായി ബന്ധിപ്പിക്കുന്ന ഗെയിമിന് ആരോധകര്‍ ഏറെയാണ്. വീട്ടിനുള്ളില്‍ ഇരിക്കുന്ന മടിയന്മാരെയും പുറത്തിറക്കി എന്നതാണ് പോകിമോന്‍ ഗോ ഗെയിമിന്റെ പ്രത്യേകത.


{}
{}