• Today is: Wednesday, January 18, 2017
SBI Buddy

യുഎസ് ഓപ്പണ്‍ കിരീടം ആഞ്ജലിക് കെര്‍ബറിന്: കെര്‍ബറെ തേടിയെത്തിയത് രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം

US-OPEN

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബറിന്. 10-ാം സീഡുകാരിയായ ചെക്ക് താരം പ്ലിസ്‌കോവയെ 6-3, 4-6, 6-4 എന്ന സ്‌കോറിനാണ് കെര്‍ബര്‍ തോല്‍പിച്ചത്.

ജര്‍മന്‍ താരമായ കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമായിരുന്നു ആദ്യ ഗ്രാന്‍ഡ്സ്ലാം. എട്ടു തവണ യുഎസ് ഓപ്പണ്‍ കളിച്ചിട്ടുണ്ടെങ്കിലും 2011ല്‍ സെമി ഫൈനലില്‍ എത്തിയതാണ് ഇതിനു മുന്‍പത്തെ മികച്ച പ്രകടനം.


{}