• Today is: Tuesday, January 24, 2017
SBI Buddy

യുഎസ് ഓപ്പണ്‍ കിരീടം വാവ്‌റിങ്കക്ക്: ജോക്കോവിച്ചിനെ തകര്‍ത്തത് നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍: വാവ്‌റിങ്കയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടം

Stan-Wawrink

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് വിഭാഗം കിരീടം സ്വിസ് താരം സ്റ്റനിസ്‌ലാവ് വാവ്‌റിങ്കയ്ക്ക്. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് വാവ്‌റിങ്ക തകര്‍ത്തത്. സ്‌കോര്‍: 7-6, 4-6, 5-7, 3-6.

7-6 എന്ന സ്‌കോറിന് ആദ്യ സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും പിന്നീട് വാവ്‌റിങ്കയുടെ നിമിഷങ്ങളായിരുന്നു. വാവ്‌റിങ്കയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ കീഴടക്കിയാണ് വാവ്‌റിങ്ക കിരീടം നേടിയത്.

സെമിയില്‍ ആറാം സീഡ് ജപ്പാന്റെ കീ നിഷികോരിയെ കീഴടക്കിയാണ് വാവ്‌റിങ്ക ഫൈനലില്‍ പ്രവേശിച്ചത്. പത്താം സീഡ് ഫ്രാന്‍സിന്റെ ഗയേല്‍ മോന്‍ഫിസിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്.


{}
{}