• Today is: Monday, April 24, 2017

ഈ റോഡുകളിലൂടെ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടോ; ഒന്ന് ശ്രദ്ധ തെറ്റിയാല്‍ പിന്നെ മരണം; ലോകത്തിലെ ഏറ്റവും അപകടമേറിയ അഞ്ച് റോഡുകള്‍

Atlantic-Ocean-Road-Norway

അപകടകരമായ റോഡുകള്‍ കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നാട്ടിലെ കുണ്ടുംകുഴിയും നിറഞ്ഞ റോഡിനെപ്പറ്റി മലയാളികള്‍ പറയും. എന്നാല്‍ മരണം പതിയിരിക്കുന്ന ഈ റോഡുകള്‍ കണ്ടാല്‍ പിന്നെ നാട്ടിന്‍പുറത്തെ കുളമായ റോഡുകളോട് ഒരുപക്ഷേ ബഹുമാനം തോന്നും. കാരണം അത്രമേല്‍ മരണക്കുഴികളാണ് ലോകത്തിലെ ചില റോഡുകള്‍.

മരണത്തിന്റെ പിടിയില്‍ അമരാന്‍ ഒരു നിമിഷത്തെ അശ്രദ്ധ മതി. ആഞ്ഞടിക്കുന്ന തിരമാലകള്‍ക്ക് ഇടയിലൂടെയും മലമ്പാതകളിലൂടെയും നദിക്ക് മുകളിലൂടെയും ഒക്കെ മരണപ്പാതകളുണ്ട്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള മരണപ്പാതകളാണ് വീഡിയോ പരിചയപ്പെടുത്തുന്നത്.

Atlantic-Ocean-Road
നോര്‍വേയിലെ അറ്റ്‌ലാന്റിക് ഓഷ്യന്‍ റോഡ്

നോര്‍വേയിലെ അറ്റ്‌ലാന്റിക് ഓഷ്യന്‍ റോഡ് ആണ് ഈ പട്ടികയിലെ ഏറ്റവും അപകടം നിറഞ്ഞ റോഡ്. നിരവധി ചെറുദ്വീപുകളെ ബന്ധിപ്പിക്കുന്ന 8.3 കിലോമീറ്റര്‍ നീളമുള്ളതാണ് ഇത്. എട്ട് പാലങ്ങള്‍ ഉള്‍പ്പെട്ടതാണ് അറ്റ്‌ലാന്റിക് ഓഷ്യന്‍ റോഡ്.

South-Yungas-Road,-Bolivia
ബൊളീവിയയിലെ സൗത്ത് യുംഗാസ് റോഡ്

ബൊളീവിയയിലെ സൗത്ത് യുംഗാസ് റോഡ് ആണ് ഏറ്റവും അപകടകരമായ റോഡുകളില്‍ രണ്ടാമന്‍. കുത്തനെ കിടക്കുന്ന മലയുടെ അരികിലൂടെ 43 മൈല്‍ നീളമുള്ളതാണ് ഈ പാത. മരണ പാത എന്നാണ് സൗത്ത് യുംഗാസ് റോഡിന് ലഭിച്ചിട്ടുള്ള വിശദീകരണം.

Vitim-River-Crossing,-Siberia
സൈബീരിയയിലെ വിറ്റിം റിവര്‍ ക്രോസിംഗ് റോഡ്

സൈബീരിയയിലെ വിറ്റിം റിവര്‍ ക്രോസിംഗ് റോഡ് ആണ് അപകടം നിറഞ്ഞ റോഡുകളില്‍ അടുത്തത്. വിറ്റിം നദിക്ക് കുറുകെ 50 അടി ഉയരത്തിലാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. 570 മീറ്റര്‍ നീളമുള്ള ഈ റോഡ് തടിയിലും ഉരുക്കിലുമാണ് നിര്‍മ്മിച്ചത്.

Shyari-Road
ഷ്യാരി – ഇഷ്ത്യാരി റോഡ്

മരണം കാത്തുനില്‍ക്കുന്ന പാതകളില്‍ ഒന്ന് ഇന്ത്യയിലാണ്. ഇടുങ്ങിയ മലയോരപാതയായ ഷ്യാരി പാതയാണ് ഇത്. പാറ തുരന്ന് നിര്‍മ്മിച്ച ഷ്യാരി – ഇഷ്ത്യാരി റോഡാണ് ലോകത്തിലെ ഏറ്റവും അപകടകരമായ അഞ്ച് പാതകളില്‍ ഒന്നായാണ് ഷ്യാരി പാത കണക്കാക്കുന്നത്. മഴക്കാലത്ത് ഇതുവഴി പോകുന്നതാണ് ഏറ്റവും അപകടകരമായി കണക്കാക്കുന്നത്.

Himalayan-road,-South-Asia
ദക്ഷിണേഷ്യയിലെ ഹിമാലയന്‍ പാത

ദക്ഷിണേഷ്യയിലെ ഹിമാലയന്‍ പാതയാണ് മരണം പതിയിരിക്കുന്ന റോഡുകളില്‍ അഞ്ചാമത്തേത്. പര്‍വതത്തിലൂടെ 2700 കിലോമീറ്റര്‍ നീളമുള്ള റോഡ് ചൈനയേയും ദക്ഷിണേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. മഞ്ഞുകാലത്ത് ഏറ്റവും ദുര്‍ഘടം നിറഞ്ഞതാണ് ഈ മരണപ്പാത.


{}