• Today is: Wednesday, March 29, 2017

വെട്രിമാരന്റെ വിസാരണൈ ഓസ്‌കര്‍ നോമിനേഷനുള്ള ഇന്ത്യന്‍ ചിത്രം; എന്‍ട്രി മികച്ച വിദേശ ഭാഷാ ചിത്രത്തിന്

Visaaranai

മുംബൈ : തമിഴ് ചിത്രമായ വിസാരണൈ ഓസ്‌കറിന് മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രമാകും. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിലാണ് വിസാരണൈ എന്‍ട്രി നേടിയത്. കസ്റ്റഡി മര്‍ദ്ദനവും ഭരണകൂട ഭീകരതയും പ്രമേയമാകുന്ന ചിത്രം വെട്രിമാരന്‍ ആണ് സംവിധാനം ചെയ്തത്.

Visaaranai-1
വെട്രിമാരന്‍റെ ‘വിസാരണൈ’യിലെ ഒരു രംഗം

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏകകണ്ഠമായായിരുന്നു സമിതിയുടെ തീരുമാനം. വത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി 29 ചിത്രങ്ങളാണ് മത്സരിച്ചത്. ഇതില്‍ നിന്നാണ് വിസാരണൈ തെരഞ്ഞെടുത്തതെന്ന എഫ്എഫ്‌ഐ ജനറല്‍ സെക്രട്ടറി സുപ്രന്‍ സെന്‍ വ്യക്തമാക്കി.

സെന്‍സറിംഗ് വിവാദത്തില്‍പ്പെട്ട ഉഡ്താ പഞ്ചാബ്, ഉമ്രിക, തിഥി, സൈറാത്, നീരജ, ധനക്, നീല്‍ ബാട്ടി സന്നത തുടങ്ങിയ ചിത്രങ്ങളാണ് ഒഫീഷ്യല്‍ എന്‍ട്രിക്കായി രംഗത്തുണ്ടായിരുന്നത്. മലയാളത്തില്‍ നിന്ന് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരവും മത്സര രംഗത്തുണ്ടായിരുന്നു.


{}
{}