• Today is: Wednesday, February 22, 2017

താരതിളക്കത്തില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് തുടക്കം: ആദ്യ മത്സരം ജയറാം നയിക്കുന്ന കേരള റോയല്‍സും ടോളിവുഡ് തണ്ടേഴ്‌സും തമ്മില്‍

celebrity-badminton-1

കൊച്ചി: താരതിളക്കത്തില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കൊച്ചിയില്‍ തുടക്കമായി. ജയറാം നയിക്കുന്ന കേരള റോയല്‍സും സുധീര്‍ ബാബു നയിക്കുന്ന ടോളിവുഡ് തണ്ടേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. മമ്മൂട്ടിയാണ് ലീഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നരന്‍, ശേഖര്‍ മേനോന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, രാജീവ് പിള്ള, റോണി ഡേവിഡ് രാജ്, അര്‍ജുന്‍ നന്ദകുമാര്‍, ബൈജു, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി, മംമ്ത മേഹന്‍ദാസ്, പേളി മാണി എന്നിവരാണ് കേരള ടീമിലെ മറ്റ് അംഗങ്ങള്‍.

celebrity-badminton-2
നന്ദിനി വിജയ്, സാഗര്‍ പണ്ടേല, ധീരജ്, തരുണ്‍കുമാര്‍, നിഖില്‍, കൗശല്‍ മന്‍ഡ, അനില്‍, കൃഷ്ണ ചൈതന്യ, സത്യദേവ്, നവീന്‍, തേജസ്വി, സഞ്ജന ഗല്‍റാണി, അപൂര്‍വ ശ്രീനിവാസന്‍ എന്നിവരാണ് തണ്ടേഴ്‌സിലെ അംഗങ്ങള്‍.


{}
{}