• Today is: Tuesday, February 28, 2017

അന്യഗ്രഹജീവികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുത്; അവര്‍ക്ക് മുന്നില്‍ മനുഷ്യര്‍ ബാക്ടീരിയ; മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിംഗ്

Stephen-Hawking

ലണ്ടന്‍: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍, അവര്‍ നമ്മളേക്കാള്‍ സാങ്കേതികമായി വളരെയേറെ മുന്നില്‍ നില്‍ക്കുന്നവരായിരിക്കുമെന്നും നമ്മുടെ സാന്നിധ്യം അവരെ അറിയിക്കുന്നത് ദോഷം ചെയ്‌തേക്കാമെന്നും സ്റ്റീഫന്‍ ഹോക്കിംഗ് അഭിപ്രായപ്പെടുന്നു.

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ഫേവറിറ്റ് പ്ലേസസ് എന്ന ഓണ്‍ലൈന്‍ വീഡിയോ ചിത്രത്തിലാണ് ഹോക്കിംഗ് ഇക്കാര്യം പറയുന്നത്. ചിത്രത്തില്‍, എസ്.എസ് ഹോക്കിംഗ് എന്ന ബഹിരാകാശ വാഹനത്തിന്റെ മാതൃകയില്‍ പ്രപഞ്ചത്തിലെ അഞ്ച് സ്ഥലങ്ങളിലേക്ക് ഹോക്കിംഗ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.

‘ഗ്ലീസ് 832 പോലെ നിലവില്‍ സങ്കല്‍പ്പങ്ങളായ ഗ്രഹങ്ങളില്‍ നിന്ന് ഒരിക്കല്‍ നമുക്ക് സന്ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ നമ്മള്‍ മറുപടി നല്‍കുന്നത് കരുതലോടെ വേണം. നമ്മളേക്കാള്‍ ആധുനികരായേക്കാവുന്ന അവര്‍ നമ്മളെ ബാക്ടീരിയയെ പോലെയെ ചിലപ്പോള്‍ പരിഗണിക്കുകയുള്ളു. ചിലപ്പോള്‍, നൂറു കോടിയോ അതിലുമധികമോ വര്‍ഷം മുന്നിലായിരിക്കും അവര്‍.’-സ്റ്റീഫന്‍ ഹോക്കിംഗ് പറയുന്നു.

‘നാം ഇവിടെ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ എനിക്കു കൂടിവരുകയാണ്. അതുകൊണ്ടാണ് അന്യഗ്രഹവാസികളെ കണ്ടെത്താനുള്ള ആഗോള പദ്ധതിക്ക് തുടക്കമിടാന്‍ തയാറായത്.’ ഈ പദ്ധതിയിലൂടെ ഭൂമിയോട് അടുത്തുള്ള ലക്ഷക്കണക്കിനു ഗ്രഹങ്ങളില്‍ ജീവന്റെ അംശം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.


{}
{}