• Today is: Friday, February 24, 2017

ഇല്ലാത്ത ഹെഡ്‌ഫോൺ ജാക്ക് കാണാൻ ഐഫോൺ 7 തുളച്ച വിരുതൻമാർ; ആപ്പിളുകാർക്ക് പണികൊടുത്ത വൈറലായ വീഡിയോ

Iphone-7-Audio-Jack

ആപ്പിളിന്റെ പുതിയ മോഡലായ ഐഫോൺ 7 ഹെഡ്‌ഫോൺ ജാക്ക് ഇല്ലാതെയാണ് എത്തിയത്. ഹെഡ്‌ഫോൺ ജാക്ക് ഇല്ലെന്നും പകരം പുതിയ ഇയർഫോണുകളാണെന്നും നേരത്തെ തന്നെ ആപ്പിൾ വ്യക്തമാക്കിയിരുന്നതാണ്. അങ്ങനെയുള്ള ഫോണിൽ ഡ്രിൽ ചെയ്താൽ ഹെഡ്‌ഫോൺ ജാക്ക് ഉണ്ടാക്കാൻ പറ്റുമോ? ആരോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ പണി കൊടുത്തത് ഒന്നല്ല, ഒട്ടനവധി ഐഫോണുകാർക്കാണ്. ഹെഡ്‌ഫോൺ ജാക്കിനായി ഐഫോൺ 7 തുളച്ചാൽ മതിയെന്നു പറയുന്ന വീഡിയോയാണ് വൈറലായത്. വീഡിയോ കണ്ടു തുളച്ചവർക്കാകട്ടെ പതിനായിരങ്ങൾ മുടക്കി വാങ്ങിയ ഫോൺ കേടായതു മിച്ചം.

ആളെ പറ്റിക്കാൻ നിർമിച്ച ‘പ്രാങ്ക്’ വീഡിയോ ആണ് ആപ്പിളുകാർക്ക് പണി കൊടുത്തത്. ഐഫോൺ 7-ൽ ഹെഡ്‌ഫോൺ ജാക്ക് ഉണ്ടെന്നും ആപ്പിൾ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ പറയുന്നത്. ഈ ഒളിച്ചിരിക്കുന്ന ഹെഡ്‌ഫോൺ ജാക്ക് കണ്ടെത്താൻ 3.5 മില്ലിമീറ്റർ ഓഡിയോ ജാക്ക്
3.5 മില്ലീമീറ്റർ ഓഡിയോ ജാക്ക് ഐഫോൺ 7ൽ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും ഡ്രില്ലർ ഉപയോഗിച്ച് 3.5 മില്ലിമീറ്റർ തുളച്ചാൽ ഇതു കാണാമെന്നും വീഡിയോയിൽ പറയുന്നു.

വീഡിയോ കണ്ട് വയർലെസ് ഹെഡ്‌ഫോൺ ഇഷ്ടമില്ലാത്ത ഐഫോൺ 7 ഉപയോക്താക്കൾ കുത്തിയിരുന്ന് ഫോൺ തുളച്ചു. ഫലമോ ഐഫോൺ 7-ൽ ആപ്പിൾ നൽകിയിട്ടുള്ള വെളുത്ത വയർലെസ് ഹെഡ്‌സെറ്റിലൂടെ പിന്നെ പാട്ടും കേട്ടില്ല, ഉപയോഗിക്കാനും പറ്റിയില്ല. ഫോണും പോയി. ഇപ്പോൾ ആപ്പിൾ കമ്പനിയും ഇവരെ കൈവിട്ടു എന്നാണ് അറിയുന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ച് 3.5 മില്ലീമീറ്റർ ഓഡിയോ ജാക്ക് മറച്ചിരിക്കുകയാണെന്ന് വീഡിയോ കണ്ട പലരും വിശ്വസിച്ചു എന്നു കമന്റുകളിൽ നിന്നു വ്യക്തം.

 


{}
{}