• Today is: Wednesday, March 29, 2017

സവാള അത്ര ചില്ലറക്കാരനൊന്നുമല്ല; കരയിച്ചാലും ഗുണത്തിന്റെ കാര്യത്തിൽ ആൾ ജഗജില്ലിയാണ്

onion

അങ്ങനെ എഴുതിത്തള്ളാൻ വരട്ടെ. സവാള നിങ്ങളെ കരയിക്കും. സംഗതി ശരിയൊക്കെ തന്നെ. എന്നാൽ, സവാളക്കുണ്ട് ചില ഗുണങ്ങൾ. ആളെ കരയിക്കുകയും വല്ലാത്ത ഗന്ധവും ഒക്കെയാണെങ്കിലും സവാള അത്ര ചില്ലറക്കാരനൊന്നുമല്ല. ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ് സവാളകൾ എന്നാണ് അറിയുന്നത്. ഏതെല്ലാം രീതിയിൽ സവാളകൾ ചർമത്തിന് ഗുണം ചെയ്യുമെന്ന് അറിയാമോ? പ്രമുഖ കോസ്‌മെറ്റിക് സർജനായ അനുപ് ധിർ പറയുന്നത് കേട്ടോളൂ..!

സവാള ഉയർന്ന അളവിൽ ഫ് ളേവനോയ്ഡുകളും ആന്റി ഓക്‌സിഡന്റ് വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതാണ്. വൈറ്റമിൻ എ, സി, ഇ തുടങ്ങിയവ സവാളയിൽ അടങ്ങിയിട്ടുണ്ട്. ഇവ ചർമ കോശങ്ങൾ നശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമകോശങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു. സവാളയിൽ ക്വർസറ്റീൻ എന്ന ഘടകം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചർമങ്ങളിലെ മൂലകോശങ്ങൾ നശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും അകാലത്തിൽ വാർധക്യം ബാധിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾ അകറ്റുകയും ചെയ്യുന്നു.

സവാള പച്ചയ്ക്ക് കഴിക്കുന്നതും ഒട്ടേറെ ഗുണം ചെയ്യും. സവാളയിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ് ളേമേറ്ററി ഘടകങ്ങൾ മുഖക്കുരു പോലുള്ള ചർമരോഗങ്ങളിൽ നിന്ന് ഏറെക്കാലം നിങ്ങളെ സംരക്ഷിച്ചു നിർത്തും.

പ്രകൃതിദത്തമായ ശുദ്ധീകാരികളാണ് സവാളകൾ. നമ്മുടെ ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ അകറ്റി ചർമത്തെ ശുദ്ധിയാക്കാൻ സവാള സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ലീൻസറുകൾ, ടോണറുകൾ തുടങ്ങിയവ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ ചർമത്തെ ശുചീകരിച്ച് കൂടുതൽ സുന്ദരമാക്കാൻ സഹായിക്കുന്നു.

ചർമത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും സവാളയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തെ ഉത്തേജിപ്പിക്കുകയും പ്രകൃതിദത്തമായി ചർമത്തെ ശുദ്ധീകരിക്കുകയും ചത്ത ചർമകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. എന്നാൽ, പച്ച ഉള്ളിയുടെ നീര് തൊലിയിൽ പുരട്ടുന്നത് അത്ര നല്ലതല്ല. കാരണം അത് നിങ്ങളുടെ ചർമത്തെ നശിപ്പിക്കും.

പകരം, ഫ്രഷ് ആയ സവാളയുടെ നീര് ഒരു ടീസ്പൂൺ എടുത്ത് ഒരു ടീസ്പൂൺ കടലപ്പൊടിയോടും അര ടീസ്പൂൺ പാലും ചേർത്ത് ഇളക്കി മിക്‌സ് ചെയ്ത് ഫേസ്‌ക്രീം ആയി ഉപയോഗിക്കാം. ഇത് ദിവസേന നാല് ആഴ്ച ചെയ്താൽ നല്ല തിളങ്ങുന്ന ചർമം കിട്ടും. ചുണ്ടുകൾ കറുക്കുന്നത് ഒഴിവാക്കാൻ വൈറ്റമിൻ ഇ ഓയിൽ സവാള നീരിൽ ചുണ്ടുകളിൽ തേച്ചാൽ മതി. രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുമ്പാണ് ഇത് ചെയ്യേണ്ടത്. സ്ഥിരമായി ഒരു മാസം ഇത് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.


{}
{}