• Today is: Wednesday, March 29, 2017

ഇതാണ് സ്‌പോർട്‌സ്മാൻ സ്പിരിറ്റ്; കാണാതായ മകളെ തിരയുന്ന അമ്മയെ സഹായിക്കാൻ കളി നിർത്തിവച്ച് നദാൽ

Nadal

മാഡ്രിഡ്: സ്‌പോർട്‌സ്മാൻ സ്പിരിറ്റെന്നാൽ ഇതാണ്. കാണാതായ മകളെ തിരയുന്ന അമ്മയ്ക്കു വേണ്ടി നടന്നു കൊണ്ടിരുന്ന മത്സരം തന്നെ നിർത്തിവച്ച റാഫേൽ നദാൽ. സ്‌പെയിനിൽ നടന്ന ഒരു പ്രദർശന ടെന്നീസ് മത്സരത്തിനിടെയാണ് മറ്റു കായികതാരങ്ങൾക്ക് മാതൃകയാകുന്ന പ്രവർത്തനം നദാൽ കാഴ്ച വച്ചത്. കാണികൾക്കിടയിൽപെട്ട് കാണാതെ പോയ മകളെ തിരയുന്ന അമ്മയ്ക്കു വേണ്ടിയാണ് ടെന്നിസ് മൽസരം നിർത്തിവച്ച് റാഫ മാതൃകയായത്. വീഡിയോ പുറത്തായതോടെ കായിക ലോകം കൈയടികളുമായി നദാലിന്റെ മാതൃകയെ അനുമോദിച്ചു.

മറ്റൊരു സ്പാനിഷ് താരമായ സൈമൺ സോൽബാസിനെ പങ്കാളിയാക്കി ഡബിൾസ് മത്സരം കളിക്കുകയായിരുന്നു നദാൽ. ജോൺ മക്കെൻറോ-കാർലോസ് മോയ സഖ്യമായിരുന്നു എതിരാളികൾ. പെട്ടെന്ന് കാണികൾക്കിടയിൽ നിന്ന് ഒരു അലമുറ കേട്ടു. ക്ലാര എന്ന വിളിയോടെയായിരുന്നു കരച്ചിൽ. മകളെ കാണാതായ അമ്മയുടേതാണ് കരച്ചിൽ എന്നു നദാലിനു മനസ്സിലായി. ഇതോടെ സർവ് ചെയ്യാനൊരുങ്ങി നിൽക്കുകയായിരുന്ന നദാൽ സർവ് ചെയ്യാതെ കാത്തുനിന്നു.

ഇതോടെ കാണികളെല്ലാം പെൺകുട്ടിക്കായി തിരച്ചിൽ തുടങ്ങി. ക്ലാരയെന്നു വിളിച്ച് മകളെ തിരഞ്ഞ അമ്മയ്‌ക്കൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കണ്ടെത്താനായി. കരച്ചിലോടെ പെൺകുട്ടി അമ്മയുടെ പക്കലേക്കെത്തുന്നതും വിഡിയോയിലുണ്ട്. തുടർന്ന് മത്സരം പുനരാരംഭിക്കുകയും ചെയ്തു.

വീഡിയോ

 


{}
{}