• Today is: Monday, April 24, 2017

തടി കുറയ്ക്കാന്‍ മുട്ട; കഴിക്കേണ്ട രീതിയില്‍ കഴിക്കണമെന്ന് മാത്രം; ദാ ഇങ്ങനെ കഴിക്കണം

Boiled-Egg

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടോ. ഇതിനായി നിങ്ങള്‍ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടോ. പ്രതിദിന ഭക്ഷണക്രമത്തില്‍ നിങ്ങള്‍ എന്തെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്ത് ഉള്‍പ്പെടുത്തിയാലും നമ്മളെല്ലാം മനപൂര്‍വ്വം ഒഴിവാക്കുന്ന ഒന്നാണ് മുട്ട. മുട്ട കഴിച്ചാല്‍ വണ്ണം കൂടുമെന്നാണ് ഭയം.

എന്നാല്‍ നിങ്ങളുടെ ധാരണ തെറ്റാണ്. മുട്ടയും ആരോഗ്യകരമായ ഭക്ഷണമാണ്. സമ്പുഷ്ടമായ പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവ തടി കൂട്ടാതെ സംരക്ഷിക്കും. മാത്രമല്ല, ശരീരത്തില്‍ നല്ല കൊഴുപ്പ് രൂപപ്പെടുത്തുകയും ചെയ്യും. വിശപ്പ് കുറയും, തടി കൂടുകയുമില്ല എന്നതാണ് മുട്ടയുടെ മെച്ചം.

Boiled-Eggs
പു‍ഴുങ്ങിയ മുട്ട

മുട്ട കഴിച്ചാല്‍ വണ്ണം കൂടില്ല എന്ന് കരുതി തോന്നിയ രീതിയില്‍ കഴിക്കരുത്. ഇത് ദോഷം ചെയ്യും. എണ്ണ ഉപയോഗിച്ച് പാകം ചെയ്ത മുട്ട കഴിക്കരുത്. പുഴുങ്ങിയ മുട്ടയാണ് ഭക്ഷണക്രമത്തിന് ഏറ്റവും അനുയോജ്യം.

പുഴുങ്ങിയ മുട്ടയുമായി പാലിക്കാനാവുന്ന ഒരു ഭക്ഷണ ക്രമമുണ്ട്. ഇത് അനുസരിച്ച് രണ്ടാഴ്ച കൊണ്ട് 12 കിലോ ഭാരം വരെ കുറയ്ക്കാം. പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം. എണ്ണ ചേര്‍ക്കാത്തതാണ് ഈ ഭക്ഷണക്രമത്തിന്റെ പ്രത്യേകത.

Citric-Acid
സിട്രിക് ജ്യൂസ്

ഒരു നാരങ്ങ പഞ്ചസാര ചേര്‍ക്കാതെ വെള്ളത്തില്‍ പിഴിഞ്ഞതോ ഒരു ഗ്ലാസ് ഓറഞ്ച് നീരോ ആണ് ഭക്ഷണക്രമത്തില്‍ പ്രധാനപ്പെട്ട സിട്രിക് ജ്യൂസ്. എല്ലാ എഗ്ഗിറ്റേറിയന്മാര്‍ക്കും പരീക്ഷിക്കാവുന്നതാണ്. മുട്ട കഴിക്കാം, വണ്ണവും കുറയ്ക്കാം.

 

ആദ്യ ആഴ്ചയിലെ ഭക്ഷണക്രമം.

തിങ്കള്‍

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – പഴങ്ങള്‍, 2 കഷ്ണം ഗോതമ്പ് ബ്രെഡ്
രാത്രി – ചിക്കന്‍, സാലഡ്

ചൊവ്വ

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ചിക്കന്‍, ഗ്രീന്‍ സാലഡ്
രാത്രി – 2 മുട്ട, വെജിറ്റബിള്‍ സാലഡ്, 1 ഓറഞ്ച്

ബുധന്‍

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – കൊഴുപ്പു കുറഞ്ഞ ചീസ്, 1 തക്കാളി, 1 കഷ്ണം ഗോതമ്പ് ബ്രെഡ്
രാത്രി – ചിക്കന്‍, സാലഡ്

വ്യാഴം

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – പഴങ്ങള്‍
രാത്രി – ആവിയില്‍ വേവിച്ച ചിക്കന്‍, സാലഡ്

വെള്ളി

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – 2 മുട്ട പുഴുങ്ങിയത്, ആവി കയറ്റിയ പച്ചക്കറികള്‍
രാത്രി – മീന്‍ ബാര്‍ബെക്യൂ ചെയ്തത്, സാലഡ്

ശനി

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – പഴങ്ങള്‍
രാത്രി – ആവിയില്‍ വേവിച്ച ചിക്കന്‍, സാലഡ്

ഞായര്‍

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ചിക്കന്‍, ആവിയില്‍ വേവിച്ച പച്ചക്കറികള്‍
രാത്രി – ആവിയില്‍ വേവിച്ച പച്ചക്കറികള്‍

രണ്ടാം ആഴ്ചയിലെ ഭക്ഷണക്രമം.

തിങ്കള്‍

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ചിക്കന്‍, സാലഡ്
രാത്രി – 2 മുട്ട, സാലഡ്, 1 ഓറഞ്ച്

ചൊവ്വ

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – 2 മുട്ട, ആവി കയറ്റിയ പച്ചക്കറികള്‍
രാത്രി – ബാര്‍ബെക്യൂ ചെയ്ത മീന്‍, സാലഡ്

ബുധന്‍

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ചിക്കന്‍, സാലഡ്
രാത്രി – 2 മുട്ട, സാലഡ്, 1 ഓറഞ്ച്

വ്യാഴം

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – 2 മുട്ട, കൊഴുപ്പു കുറഞ്ഞ, ചീസ്, ആവി കയറ്റിയ പച്ചക്കറികള്‍
രാത്രി – ആവിയില്‍ വേവിച്ച ചിക്കന്‍, സാലഡ്

വെള്ളി

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ട്യൂണ സാലഡ്
രാത്രി – 2 മുട്ട, സാലഡ്

ശനി

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ചിക്കന്‍, സാലഡ്
രാത്രി – പഴവര്‍ഗങ്ങള്‍.

ഞായര്‍

രാവിലെ – 2 പുഴുങ്ങിയ മുട്ട, 1 സിട്രിക് ജ്യൂസ്
ഉച്ചയ്ക്ക് – ആവിയില്‍ വേവിച്ച ചിക്കനും പച്ചക്കറികളും
രാത്രി – ആവിയില്‍ വേവിച്ച ചിക്കനും പച്ചക്കറികളും.


{}