• Today is: Wednesday, March 29, 2017

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാകുമ്പോഴും ബിയര്‍ കുടിക്കുന്നതിന്റെ പത്തു ഗുണങ്ങള്‍

BEER

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് ബിയറായാലും ലിക്കറായാലും ആരോഗ്യം നശിപ്പിക്കും. ഇക്കാര്യം അറിയാത്തവര്‍ അല്ല ആരും. ഇവിടെ പറഞ്ഞുവരുന്നത് മറ്റു ചില കാര്യങ്ങളാണ്. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ബിയര്‍ കുടിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന കാര്യം എടുത്തു പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ മോഡറേറ്റ് ഡ്രിങ്കിംഗ് ചിലപ്പോഴൊക്കെ ഗുണം ചെയ്‌തേക്കാം. ബിയര്‍ കുടിക്കുന്നതിന്റെ പത്ത് ഗുണങ്ങള്‍ താഴെ പറയുന്നു.

ബിയര്‍ കുടിക്കുന്നവര്‍ ദീര്‍ഘകാലം ജീവിക്കും

പരിമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാകുന്നില്ലെന്നിരിക്കെ ബിയര്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്. അമിതമായ മദ്യപാനം ആരോഗ്യത്തെ തകര്‍ക്കുമെന്ന കാര്യം ഉറപ്പാണ്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് ക്യാന്‍സര്‍, ലിവര്‍ സിറോസിസ് അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നു കരുതി മദ്യപിക്കാതിരുന്നാല്‍ അസുഖങ്ങള്‍ ഉണ്ടാവില്ലെന്ന് പറയാനുമാവില്ല. ചിലച കണക്കുകള്‍ ഉദ്ധരിച്ച് ഗവേഷകര്‍ പറയുന്നത് മോഡറേറ്റ് ഡ്രിങ്കേഴ്‌സ് അഥവാ പരിമിത കുടിയന്‍മാര്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നാണ്. പരിമിത മദ്യപാനത്തിന് നല്ലത് ബിയര്‍ ആണെന്നും ഗവേഷകര്‍ പറയുന്നു. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് മദ്യത്തെ അപേക്ഷിച്ച് ബിയറിലെ കുറഞ്ഞ അളവിലെ ആല്‍ക്കഹോളും എന്നാല്‍, വൈനിനെ അപേക്ഷിച്ച് കൂടുതല്‍ അളവ് ആല്‍ക്കഹോളുമാണ്.

ബിയര്‍ പ്രകൃതിദത്തമാണ്

ബിയര്‍ മദ്യത്തിന്റെ ഉപഘടകം എന്നതിലുപരി പ്രകൃതിദത്തമാണെന്നതാണ് വസ്തുത. ബിയറില്‍ അഡിറ്റീവുകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. സത്യം എന്താണെന്നാല്‍, ബിയര്‍ പാലോ ഓറഞ്ച് ജ്യൂസോ പോലെ പ്രകൃതിദത്തമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബിയറില്‍ ആല്‍ക്കഹോളും ഹോപും അടങ്ങിയിട്ടുള്ളതിനാല്‍ മറ്റു പ്രിസര്‍വേറ്റിവുകള്‍ ബിയറില്‍ ആവശ്യമില്ല.

ബിയറില്‍ ഊര്‍ജ്ജമാത്രയും കാര്‍ബോഹൈഡ്രേറ്റുകളും കുറവാണ്; കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല

ബിയറില്‍ ഊര്‍ജ്ജമാത്രകളുടെയും കാര്‍ബോഹൈഡ്രേറ്റുകളുടെയും അളവ് കുറവാണെന്നതാണ് വസ്തുത. പ്രകൃതിദത്ത ഡ്രിങ്ക് ആയ പാടയില്ലാത്ത പാലില്‍ 125 കാലറിയാണ് അടങ്ങിയിട്ടുള്ളതെങ്കില്‍ ഓറഞ്ച് ജ്യൂസില്‍ 150 കാലറിയാണ്. നിത്യേന പോഷകാഹാരമായി 2,000-2,500 കാലറി ശരീരത്തില്‍ എത്തണമെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍, അത്രത്തോളം കുടിക്കണമെന്ന് ആരും പറയില്ല. കാര്യം എന്തായാലും ബിയറിനേക്കാള്‍ കാലറി കുറവുള്ളത് കട്ടന്‍ചായ, വെള്ളം എന്നിവയിലാണ്. എന്നാല്‍, ബിയറില്‍ കൂടുതല്‍ കാലറി അടങ്ങിയിട്ടുണ്ടെന്ന് കരുതരുത്. ഓരോ 12 ഔണ്‍സ് ബിയറിലും 12 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകളാണ് അടങ്ങിയിരിക്കുന്നത്. 2,000 കാലറി അടങ്ങിയിരിക്കുന്ന ഭക്ഷണത്തില്‍ 300 ഗ്രാം കാര്‍ബോഹൈഡ്രേറ്റാണ് വേണ്ടത്.

കൊളസ്‌ട്രോളിനെ പുരോഗതിയിലെത്തിക്കുന്നു

ബിയറില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടില്ലെങ്കിലും ശരീരത്തില്‍ ആവശ്യമായ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കാന്‍ ബിയര്‍ സഹായിക്കുന്നുണ്ട്. സ്ഥിരമായി മിതമായ രീതിയില്‍ ബിയര്‍ കുടിച്ചാല്‍ ശരീരത്തിലേക്ക് ആവശ്യമായ കൊളസ്‌ട്രോളിന്റെ എച്ച്ഡിഎല്‍/എല്‍ഡിഎല്‍ നിരക്ക് ശരിയായ അനുപാതത്തില്‍ എത്തിക്കുന്നതിന് സഹായിക്കുന്നു. എച്ച്ഡിഎല്‍ ആണ് ശരീരത്തിന് വേണ്ട നല്ല കൊളസ്‌ട്രോള്‍. എല്‍ഡിഎല്‍ ചീത്ത കൊളസ്‌ട്രോളും. ഇത് ശരിയായ അളവില്‍ നിലനിര്‍ത്തുന്നതിന് ദിവസേന ഒന്ന് എന്ന കണക്കില്‍ മിതമായ ബിയര്‍ ഉപഭോഗം വഴിവയ്ക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

ബിയര്‍ ഉന്‍മേഷം പകരുന്നു

പരിമിതമായ മദ്യപാനം ചില സാമൂഹിക ഘടകങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സംഭവിക്കുന്നതും സംഭവിച്ചതുമായ എല്ലാ കാര്യങ്ങളില്‍ നിന്നും ഒരു വിടുതല്‍ ലഭിക്കുന്നതിനും ആശ്വാസം ലഭിക്കുന്നതിനും മിതമായ നിരക്കില്‍ ബിയര്‍ പാനം ചെയ്യുന്നത് ഗുണം ചെയ്യും. ഒപ്പം ഒരു ഉത്സാഹം ലഭിക്കുകയും ചെയ്യും.

വൈറ്റമിന്‍ ബി ധാരാളം അടങ്ങിയിരിക്കുന്നു

ഫില്‍ട്ടര്‍ ചെയ്യാത്തതോ പകുതി ഫില്‍ട്ടര്‍ ചെയ്തതോ ആയ ബിയര്‍ വൈറ്റമിന്‍ ബി ധാരാളം ഉള്‍ക്കൊള്ളുന്നുണ്ട്. വര്‍ഷങ്ങളായി ആല്‍ക്കഹോള്‍ വിരുദ്ധ വ്യക്തികളും സംഘടനകളും വര്‍ഷങ്ങളായി ആരോപിക്കുന്ന കാര്യങ്ങള്‍ തള്ളിപ്പറഞ്ഞു കൊണ്ടാണ് വൈറ്റമിന്‍ ബി ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതത്തെ പ്രതിരോധിക്കുന്ന ഫോളിക് ആസിഡും ഇതില്‍ ഉള്‍പ്പെടും. അനാവശ്യമായി ശരീരത്തില്‍ എത്തുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്ന നാരുള്ള ഘടകങ്ങളും ബിയറില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ അളവ് വര്‍ധിപ്പിക്കാനും ബിയര്‍ ഉപകരിക്കുന്നു.

ബിയര്‍ പച്ചവെള്ളത്തേക്കാള്‍ സുരക്ഷിതം

വെള്ളം കുടിക്കുന്നത് ദോഷകരമായി ബാധിച്ചേക്കാവുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി ലഭിക്കുന്ന ബിയര്‍ കുടിക്കുന്നതായിരിക്കും ഗുണമെന്ന് പറയപ്പെടുന്നു. പ്രാദേശികമായി ബോട്ട്ല്‍ ചെയ്യപ്പെട്ട വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലത് ബിയറാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം ബിയര്‍ സംസ്‌കരിച്ച് പാക്ക് ചെയ്യുന്നത് വരെ സുരക്ഷിതമായി ചെയ്യുന്നു എന്നതുതന്നെയാണ് ഇതിന് കാരണമായി പറയുന്നത്. പലയിടങ്ങളിലും ലഭിക്കുന്ന കുടിവെള്ള ബോട്ടിലുകള്‍ കുടിക്കാന്‍ യോഗ്യമല്ലെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, അത്രത്തോളം ബാക്ടീരിയകള്‍ ബിയറില്‍ അടങ്ങിയിട്ടുണ്ടാവില്ലെന്നാണ് ഗവേഷകമതം.

ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു

വൈറ്റമിന്‍ മാത്രമല്ല മറ്റുചില ഗുണങ്ങളും ബിയറില്‍ ഒളിഞ്ഞിരിക്കുന്നുണ്ടത്രേ. ഫ്രഞ്ച് പാരഡോക്‌സുകളെ പറ്റി കേട്ടിട്ടുണ്ടാകും. കൊഴുപ്പ് നിരക്ക് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുകയും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന അവരില്‍ പക്ഷേ ഹൃദ്രോഗ ലക്ഷണങ്ങള്‍ കുറവാണ് കണ്ടുവരുന്നത്. അതിന് കാരണം അവരുടെ ഭക്ഷണരീതിയിലെ റെഡ് വൈനുകളും ആന്റി ഓക്‌സിഡന്റുകളുമാണ്. ഡാര്‍ക് ബിയറാണ് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള മറ്റു ഭക്ഷണങ്ങള്‍. ബ്രിട്ടീഷ് ജേണലില്‍ വളരെ മുമ്പ് തന്നെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം മോഡറേറ്റ് ഡ്രിങ്കുകള്‍ ദിവസേന മൂന്നെണ്ണം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നുണ്ടെന്ന് പറയുന്നു.

അര്‍ബുദത്തോട് പൊരുതുന്നു

ബിയറും ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം എന്നു പറയുന്നത് ഷാന്‍തോഹുമോല്‍ എന്നറിയപ്പെടുന്ന ഘടകമാണ്. ഈ ആന്റി ഓക്‌സിഡന്റ് അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളോട് പൊരുതുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജര്‍മന്‍കാരില്‍ ഇത് ഉപയോഗിച്ച് തെളിയിക്കപ്പെട്ടതാണെന്ന് ഒറിഗോണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ഡോക്ടര്‍ ക്രിസ്റ്റബോള്‍ മിറാന്‍ഡ പറയുന്നു.

ബിയര്‍ അമിത ലഹരിയുണ്ടാക്കുന്നില്ല

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന ഒരു സെമിനാറില്‍ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ കുടിക്കുന്ന ബിയറിന്റെ എണ്ണവും അമിതലഹരിയും തമ്മില്‍ ബന്ധമില്ലെന്ന്. ബിയര്‍ കുടിക്കുന്നവര്‍ മറ്റു വൈന്‍, സ്പിരിറ്റ് എന്നിവ കഴിക്കുന്നവരേക്കാള്‍ പൊണ്ണത്തടിയന്‍മാരാകുന്നില്ലെന്നാണ് പറയപ്പെടുന്നത്. അതായത് ബിയറും പൊണ്ണത്തടിയും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നര്‍ത്ഥം. ബിയര്‍ കുടിക്കുന്നത് ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് ഉണ്ടാകുന്നതിനെ തടയുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.


{}
{}