• Today is: Friday, February 24, 2017

‘പെപ്‌സി, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ്പ് കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങള്‍ മരിക്കുകയാണ്’: ബോട്ടിലുകളില്‍ മാരക വിഷാംശങ്ങള്‍ ഉണ്ടെന്ന് കേന്ദ്രം

soft-drinks-kills

മുംബൈ: പ്രമുഖ സോഫ്റ്റ് ഡ്രിങ്കുകളുടെ ബോട്ടിലുകളില്‍ മാരകമായ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി കേന്ദ്രസര്‍ക്കാര്‍ പഠനറിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളാണ് പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ഇവരുടെ ബോട്ടിലുകളില്‍ (PET (polyethylene terephthalate) bottlse) മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ലെഡ്ഡ്, ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷവസ്തുക്കള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്പിളുകളിലായിരുന്നു പഠനം.

Coke, pepsi, PET bottles, soft drinks, plastic, toxins in PET bottles, toxin in cold drinks bottle, PepsiCo, Coca Cola, toxin pet bottle coca cola, bottles, bottled water, soft drinks, toxin pet bottle PepsiCo, bottle saftey norm, india news
റിപ്പോര്‍ട്ട് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പഠന നടന്നത്. പെപ്‌സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മാതാക്കള്‍. സ്‌പ്രൈറ്റ് നിര്‍മിക്കുന്നത് കൊക്ക കോളയുമാണ്.


{}
{}