• Today is: Wednesday, March 29, 2017

ഇതാണ് ഭാവിയിലെ ബൈക്ക്: കണ്ണിലൂടെ നിയന്ത്രിക്കുന്ന ബൈക്കുമായി ബിഎംഡബ്ല്യു: പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

Vision-Next-100-5
അപകടമുണ്ടാക്കാത്ത ബൈക്ക് എന്ന അത്ഭുതപ്പെടുത്തുന്ന ആശയവുമായി ബിഎംഡബ്ല്യു എത്തുന്നു. കമ്പനിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിക്കുന്ന ബൈക്കിന് വിഷന്‍ നെക്സ്റ്റ് 100 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

നെക്സ്റ്റ് 100 ഡ്രൈവ് ചെയ്യുമ്പോള്‍ ഒരപകടവും സംഭവിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. മാത്രമല്ല, ഈ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടെന്നാണ് കമ്പനി പറയുന്നത്. ഡേറ്റ ഗ്ലാസ് എന്ന പ്രത്യേക കണ്ണട അണിഞ്ഞുകൊണ്ടാണ് നെക്‌സ്റ്റ് 100 ഓടിക്കേണ്ടത്.

Vision-Next-100-2
നിര്‍ദേശങ്ങള്‍ കണ്ണിലൂടെ നല്‍കാന്‍ സാധിക്കുന്ന രീതിയിലാണ് സംവിധാനങ്ങള്‍. പിന്നിലുള്ള ദൃശ്യങ്ങളും കണ്ണടയിലെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സിന്റെ സഹായത്തോടെ വാഹനം സ്വയം ബാലന്‍സ് ചെയ്യുമെന്നും കമ്പനി പറയുന്നു. കണ്ണുകള്‍ താഴേക്ക് നോക്കിയാല്‍ കണ്ണടയില്‍ മെനു തെളിയും. തുടര്‍ന്ന് ഹാന്‍ഡിലിലുള്ള ബട്ടണുകളില്‍ സ്പര്‍ശിച്ച് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

Vision-Next-100-4

Vision-Next-100-3
ബൈക്ക് 2021ല്‍ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബൈക്കിന്റെ സാമ്പിള്‍ വീഡിയോ താഴെ കാണാം.

മ്യൂണിച്ച് ആസ്ഥാനമായാണ് ബിഎംഡബ്യു സ്ഥാപിച്ചത്. ആഗോള തലത്തില്‍ പതിനഞ്ചാമത്തെ വലിയ കാര്‍ കമ്പനിയാണ് ബിഎംഡബ്ല്യു. ബവേറിയന്‍ എന്‍ജിന്‍ മാനുഫാക്ചറര്‍ (ബൈറിഷെ മോട്ടോര്‍ വര്‍ക്‌സ്) എന്നതിന്റെ ചുരുക്കപ്പേരാണ് ബിഎംഡബ്ല്യു.


{}
{}