• Today is: Sunday, January 22, 2017
SBI Buddy

കളിയാക്കല്‍ സഹിക്കുന്നതിനും ഒരു പരിധിയുണ്ട്; സഹികെട്ട ഗൊറില്ല കൂട് അടിച്ചുതകര്‍ത്ത് പുറത്തുചാടി; പിന്നീട് സംഭവിച്ചത്

Gorilla

ലണ്ടന്‍ : കളിയാക്കല്‍ സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന പഴഞ്ചൊല്ല് പോലെ സഹികെട്ടാല്‍ പിന്നെ എന്തും ചെയ്യും. മനുഷ്യര്‍ സാധാരണ ചെയ്യുന്നത് ഇങ്ങനെയൊക്കെ തന്നെ.

ലണ്ടനിലെ മൃഗശാലയില്‍ കഴിയുന്ന ഗൊറില്ലയാണ് ഇവിടെ കഥാനായകന്‍. 18 വയസുകാരനായ കുംബുകയാണ് കളിയാക്കല്‍ നേടിട്ടത്. മൃഗശാലയില്‍ എത്തിയ സന്ദര്‍ശകര്‍ ഗൊറില്ലയെ ആംഗ്യം കാണിച്ച് കളിയാക്കി. പ്രകോപിതനായ ഗൊറില്ല മൃഗശാലയുടെ ചില്ലുകൂട് അടിച്ചുതകര്‍ത്ത് പുറത്തുചാടി.

പിന്നെ എന്തൊക്കെ സംഭവിച്ചു എന്ന് ആര്‍ക്കും വലിയ നിശ്ചയമില്ല. ഒന്നര മണിക്കൂര്‍ നേരത്തെ തീവ്ര സ്രമത്തിലൂടെ സായുധ പൊലീസ് ഗൊറില്ലയെ കീഴടക്കി. ഗൊറില്ലയെ കളിയാക്കരുത് എന്ന് സന്ദര്‍ശകര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് കളിയാക്കല്‍ തുടര്‍ന്നതോടെ കുംബുക പ്രകോപിതനായി.

ഗൊറില്ല ചില്ലുകൂട് തകര്‍ത്ത് പുറത്തുചാടിയ സംഭവത്തില്‍ മൃഗസംരക്ഷകര്‍ ആശങ്ക അറിയിച്ചു. മൃഗങ്ങളെ സംരക്ഷിക്കുന്ന സംവിധാനം പര്യാപ്തമാണോ എന്ന് പരിശോധിക്കണമെന്നും അന്വേഷിക്കണമെന്നും ബോണ്‍ ഫ്രീ ഫൗണ്ടേഷന്‍ ചാരിറ്റിയുടെ ആനിമല്‍ വെല്‍ഫെയര്‍ ആന്‍ഡ് കെയര്‍ ആവശ്യപ്പെട്ടു.


{}