• Today is: Tuesday, January 24, 2017
SBI Buddy

നൈക് പ്ലസ് സ്‌പോര്‍ട്‌സ് എഡിഷന്‍ വാച്ചുമായി ആപ്പിള്‍ ഇന്ത്യന്‍ വിപണിയിലേക്ക്; ഔദ്യോഗിക അവതരണം 28ന്; വരുന്നത് നൈകിന്റെ പങ്കാളിത്തത്തോടെ

Nike

മുംബൈ : സ്‌പോര്‍ട്‌സ് വാച്ചുമായി ആപ്പിള്‍ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈകിന്റെ പങ്കാളിത്തത്തോടെയാണ് ആപ്പിളിന്റെ കടന്നുവരവ്. ആപ്പിള്‍ നൈക് പ്ലസ് എഡിഷന്‍ സ്മാര്‍ട്ട് വാച്ച് എന്ന പേരിലാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. അതിവേഗ ഇനങ്ങളില്‍ മത്സരിക്കുന്ന കായിക താരങ്ങളെ പ്രത്യേകിച്ചും ലക്ഷ്യമിട്ടാണ് നൈക് പ്ലസിന്റെ വരവ്.

വേഗം തിരിച്ചറിയുന്നതിന് ബില്‍ട്ട് ഇന്‍ ജിപിഎസാണ് നൈക് പ്ലസ് സീരീസില്‍ അവതരിപ്പിക്കുന്നത്. നൈക്കി പ്ലസ് റണ്‍ ക്ലബ് ആപ്പും സ്മാര്‍ട്ട്‌വാച്ച് എഡിഷനില്‍ ആപ്പിള്‍ നല്‍കുന്നു. 50 മീറ്റര്‍ ആഴത്തിലുള്ള വെള്ളം വരെ പ്രതിരോധിക്കാന്‍ നൈക്കി പ്ലസ് എഡിഷന്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് കഴിയും.

സ്‌പേസ് ഗ്രേ, സില്‍വര്‍ ഗ്രേ കെയ്‌സുകളിലാണ് നൈക് പ്ലസ് ലഭ്യമാവുക. 38 എംഎം, 42എംഎം കെയ്‌സുകളിലാണ് ആപ്പിള്‍ വാച്ച് നൈക് പ്ലസ് എഡിഷനുകള്‍ ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഈ മോഡലുകള്‍ക്ക് യഥാക്രമം 32, 900, 34900 രൂപയാണ് വില. ആപ്പിള്‍ സ്റ്റോര്‍, നൈക്കി സ്‌റ്റോര്‍, നൈകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് എഡിഷനുകളുടെ വിതരണം.

Apple-Nike

ഒക്ടോബര്‍ 28 നാവും നൈക് പ്ലസ് എഡിഷന്റെ ഔദ്യോഗിക അവതരണം. ആപ്പിളിന്റെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിള്‍ വാച്ച് സീരിസ് 2വിന് പിന്നാലെയാണ് സ്‌പോര്‍ട്‌സ് എഡിഷന്റെ വരവ്. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ക്കൊപ്പമാണ് ഒക്ടോബര്‍ 7ന് വാച്ച് സീരീസ് 2 അവതരിപ്പിച്ചത്.


{}
{}